Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമീറുള്ളിന്റെ സുഹൃത്തിനേയും പൊലീസ് തേടുന്നു.. അമീറിനെ സ്ഥിരമായി ബൈക്കില്‍ കൊണ്ടുവിടാറുള്ള വെളുത്ത യുവാവിനെത്തേടി പോലീസ്

18 JUNE 2016 11:23 PM IST
മലയാളി വാര്‍ത്ത.

അമീറിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകള്‍ നീങ്ങുന്നില്ല. അതിനിടെ ഇന്ന് കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകും എന്ന് ഡിജിപി. കൃത്യമായി കൂലിപ്പണിക്കു പോകുന്ന ശീലക്കാരനായിരുന്നില്ല അമീര്‍. എന്നാല്‍ വളരെയധികം പണം ഇയാളുടെ പക്കലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകദിവസം വൈകിട്ട് കടന്നുകളഞ്ഞെന്ന് ഒപ്പം താമസിച്ചിരുന്നവര്‍ പറയുന്നു. ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെ കളമ്പാടന്‍ ബില്‍ഡിങ്ങിലെ മൂന്നാം നിലയിലാണ് അമീര്‍ താമസിച്ചിരുന്നത്. സംഭവം നടന്ന ഏപ്രില്‍ 28നു ജോലിക്കു പോയില്ല. കൂടെ താമസിച്ചവരുടെ മറ്റ് വെളിപ്പെടുത്തലും സംശയങ്ങള്‍ ഏറെ നല്‍കുന്നതാണ്.
പലപ്പോഴും രാത്രി കാലങ്ങളില്‍ അപരിചിതനായ ഒരാള്‍ക്കൊപ്പമാണ് അമീര്‍ ലോഡ്ജില്‍ മടങ്ങി എത്തിയിരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മൊബൈല്‍ ഫോണ്‍ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വച്ചിട്ടു പോവുന്നതായിരുന്നു രീതി. അല്ലാത്ത ദിവസങ്ങളില്‍ ലോഡ്ജ് മുറിയില്‍ മദ്യപിക്കുന്നതു പതിവാക്കിയിരുന്ന അമീര്‍ രാത്രി വൈകി അജ്ഞാത യുവാവിനൊപ്പം എത്തുന്ന ദിവസങ്ങളില്‍ മദ്യപിക്കാറില്ലെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്. പലപ്പോഴും പാതിരാത്രി കഴിഞ്ഞ് ഇയാളെ ലോഡ്ജ് മുറിയില്‍ ഇരുചക്രവാഹനത്തില്‍ കൊണ്ടുവിട്ടിരുന്ന യുവാവിനെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. ഈ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി.
വൈദ്യശാലപ്പടിയില്‍നിന്ന് കൊല നടന്ന ദിവസം തന്നെ കടന്നുകളഞ്ഞു. രാത്രി ഏഴോടെ മുറിയിലെത്തിയപ്പോള്‍ അമീറിനെ കണ്ടില്ലെന്നും ചെറിയ ബാഗുമായി പോയെന്നാണു കരുതുന്നതെന്നും ഒപ്പം താമസിച്ചിരുന്ന ബംഗാള്‍ സ്വദേശി അന്താജ് ഷേര്‍ പറ!ഞ്ഞു. വൈകിട്ടു ജോലി കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ അമീര്‍ മുറിയില്‍ ഉണ്ടായിരുന്നെന്നു ബംഗാള്‍ സ്വദേശികളായ മുഖ്‌ഷേര്‍ റഹ്മാന്‍, റിംപാര്‍ സര്‍ക്കാര്‍, ഹമാനന്‍ മണ്ഡല്‍ എന്നിവര്‍ പറഞ്ഞു. പിന്നീടു പുറത്തുപോയി ചായ കുടിച്ചു മടങ്ങിയെത്തിയപ്പോള്‍ കാണാതായി. ഏതായാലും സുഹൃത്തിന്റെ ഇടപെടലുകളും ദുരൂഹമാണ്.
ജിഷയെ കൊലപ്പെടുത്താനുണ്ടായ വൈരാഗ്യം സംബന്ധിച്ച് അമീര്‍ ഇനിയും വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ഇയാളുടെ സുഹൃത്തിന് എന്തെങ്കിലും അറിയാമോ എന്ന് കണ്ടെത്താനാണ് പൊലീസ് ശ്രമം. ജിഷ വധക്കേസില്‍ വന്‍ ഗുഡാലോചനയുണ്ടെന്ന വാദങ്ങള്‍ സജീവമായി തുടരുന്നതിനാല്‍ ഈ സുഹൃത്തിന്റെ മൊഴിയെടുക്കല്‍ നിര്‍ണ്ണായകമാകും. കുറുപ്പംപടി ഇരിങ്ങോള്‍ വൈദ്യശാലപ്പടിയിലെ ലോഡ്ജില്‍ അമീറിനൊപ്പം താമസിച്ചിരുന്നവര്‍ക്ക് ഇയാളുടെ നീക്കങ്ങളെക്കുറിച്ചു വ്യക്തമായ അറിവില്ലെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends