Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുന്‍ മന്ത്രി ഡോ: എം.കെ.മുനീറിനെതിരെ പരാതിയുമായി നടി പ്രിയങ്കയുടെ അമ്മ..എല്ലാത്തിനും പിന്നില്‍...

18 JUNE 2016 01:53 AM IST
മലയാളി വാര്‍ത്ത.

മുന്‍മന്ത്രിയും എം.എല്‍.എയുമായ ഡോ:എം.കെ. മുനീറിനെതിരെ നാലുവര്‍ഷം മുമ്പ് കോട്ടൂളി ഫഌറ്റില്‍ മരണപ്പെട്ട നടി പ്രിയങ്കയുടെ അമ്മ. മകളുടെ മരണത്തിനു കാരണം എം.എല്‍.എ ആണെന്നും കോടതിയില്‍ നല്‍കിയ കുറ്റപത്രം വൈകിച്ചതു ഇദ്ദേഹത്തിന്റെ ഇടപെടലുകൊണ്ടാണെന്നും പ്രിയങ്കയുടെ അമ്മ ജയലക്ഷ്മി പത്രസമ്മേളത്തില്‍ ആരോപിച്ചു.താമരശേരി സ്വദേശിയും പ്രിയങ്കയുടെ കാമുകനുമായ റഹീമിനെ കേസില്‍ നിന്നൊഴിവാക്കാന്‍ മുനീര്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ജയലക്ഷ്മിയുടെ ആരോപണം.ഏറണാകുളത്തോ കോഴിക്കോട്ടോ ഫഌറ്റ് എടുത്തുതരാമെന്നും മുനീര്‍ വാഗ്ദാനം നല്‍കിയതായി ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

റഹീം പ്രിയങ്കയെ പല തവണ ശല്യം ചെയ്തതായും ഫഌറ്റും വീടും പണവും നല്‍കാമെന്നും തന്റെ കൂടെ ജീവിക്കണമെന്ന് പറഞ്ഞതായും വിജയലക്ഷ്മി വെളിപ്പെടുത്തി. മകളുടെ വിവാഹം മുടക്കി.കേസ് ഒത്തുതീര്‍പ്പാക്കാനായി റഹീമിന്റെ അളിയന്‍ തന്നെ ഇന്ത്യാവിഷന്‍ ചാനലിലേക്കു വിളിച്ചു വരുത്തി ഒരു കോടിയും അതല്ലെങ്കില്‍ അതില്‍ കൂടുതല്‍ തുകയും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും നടിയുടെ അമ്മ പറഞ്ഞു. പ്രിയങ്ക കേസിന്റെ കുറ്റപത്രം പോലീസ് കമ്മിഷണറുടെ മേശപ്പുറത്തു തന്നെയായിരുന്നെന്നും പുതിയ സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം മേയ് 20ന് ശേഷമാണ് കോഴിക്കോട് നാലാം കോടതിയില്‍ കുറ്റപത്രം എത്തിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കുറ്റപത്രത്തില്‍ മാറ്റങ്ങള്‍ കണ്ടതിനാല്‍ ജഡ്ജി തിരിച്ചയച്ചു. കാമുകിയാവണം ഭാര്യയാവണം എന്ന് പറഞ്ഞ് മെഡിക്കല്‍ കോളജ് എ.എസ്.ഐ ഭീഷണിപ്പെടുത്തിയതായി അവര്‍ പറഞ്ഞു.
ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്കെതിരെ സ്വത്ത് പ്രശ്‌നത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയും പിന്നീട് ഇത് മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരണപ്പെട്ടതിന്റെ പിറ്റേ ദിവസം മുതല്‍ അന്വേഷണ ഉദ്യോഗസ്ഥനായ എ.എസ്.ഐ തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നെന്നും അശ്ലീല ചുവയില്‍ സംസാരിക്കുന്നെന്നും ജയലക്ഷ്മി പറഞ്ഞു. എ.എസ്.ഐ യുടെ ഭാര്യയായോ കാമുകിയായോ ജീവിക്കണം അല്ലെങ്കില്‍ അയാളുടെ ഇളയ മകനെ ദത്തെടുത്ത് സ്വത്തുക്കള്‍ മുഴുവന്‍ അവന്റെ പേരില്‍ വില്‍പത്രം എഴുതിവയ്ക്കണം എന്നു പറഞ്ഞ് ഭീഷണി ഉയര്‍ത്തുകയാണ്. സ്വത്തുക്കള്‍ തട്ടിയെടുക്കാനായി കേസിന്റെ ആവശ്യത്തിനാണെന്നു പറഞ്ഞ് പല സ്ഥലങ്ങളിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുന്നുവെന്നും ജയലക്ഷ്മി പറഞ്ഞു.എ.എസ്.ഐക്കെതിരെ അസിസ്റ്റന്റ് കമ്മീഷണര്‍ വഴി കമ്മിഷണര്‍ക്ക് പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ജയലക്ഷ്മി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends