അമീറിന്റെ മൊഴിയെടുക്കലിന് ഏറെ സഹായിയായത് കൊല്‍ക്കത്ത സ്വദേശിയായ ലിപ്റ്റണ്‍

ജിഷ വധക്കേസില്‍ പിടിയിലായ അമീറുല്‍ ഇസ്‌ലാമിനോടു സംസാരിക്കാന്‍ പൊലീസിനു ഏറെ സഹായിയായതു കൊല്‍ക്കത്ത സ്വദേശിയായ ലിപ്റ്റണ്‍ ബിശ്വാസ് (37) ആണ്. പ്രതിയെ പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇദ്ദേഹമാണു ദ്വിഭാഷിയായി എത്തിയത്.
പെരുമ്പാവൂരിലെ ഗാന്ധിബസാറില്‍ മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ നടത്തുകയാണ് ലിപ്റ്റണ്‍. വാഴാഴ്ച രാത്രി പത്തുമണിയോടെയാണു പൊലീസ് ഇയാളുമായി ബന്ധപ്പെട്ടത്. ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു ലിപ്റ്റണ്‍ തിരിച്ചെത്തിയത് പുലര്‍ച്ചെയാണ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്നും ലിപ്റ്റണ്‍ പറയുന്നു.
ആലുവ കുട്ടമശേരിയില്‍ താമസിക്കുന്ന ലിപ്റ്റണ്‍ 18 വര്‍ഷമായി കേരളത്തിലുണ്ട്. ആസാമീസ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകള്‍ നന്നായി അറിയാം. ഇംഗ്ലിഷ്, മലയാളം എന്നീ ഭാഷകളും പരിചയമുണ്ട്. പല സംഭവങ്ങളിലും പിടിയിലാകുന്ന ഇതര സംസ്ഥാനക്കാരുമായി സംസാരിക്കാന്‍ ദ്വിഭാഷിയായി എത്തുന്ന ലിപ്റ്റണ്‍ കേസന്വേഷണത്തിന്റെ ഭാഗമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൊലീസ് സംഘത്തിനൊപ്പം യാത്ര ചെയ്തിട്ടുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























