ജിഷ വധം: പൊലീസിനു വന്‍വീഴ്ചയെന്നു ഇന്റലിജന്‍സ്; എസ്‌ഐയ്ക്കും സിഐയ്ക്കുമെതിരെ നടപടി

ജിഷവധക്കേസില്‍ കേസ് അന്വേഷിച്ച കുറുപ്പംപടി പൊലീസ് സിഐയ്ക്കും എസ്‌ഐയ്ക്കുമെതിരെ നടപടിയ്ക്കു ആഭ്യന്തരവകുപ്പ് ഒരുങ്ങുന്നു. ഇരുവര്‍ക്കുമെതിരെ അന്വേഷണവും വരും. ഇവര്‍ക്ക് ആരെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയോ എ്ന്നതും പരിശോധിക്കും. ആദ്യ ഘട്ടത്തില്‍ തന്നെ തെളിയിക്കാമായിരുന്ന ഒരു കേസ് ഇത്രത്തോളം കുഴപ്പം പിടിച്ച സാഹചര്യത്തിലേയ്ക്കു എത്തിച്ച സാഹചര്യം സൃഷ്ടിച്ചതിനാണ് ഈ പൊലീസുകാര്‍ക്കെതിരെ നടപടിക്കു ഇന്റലിജന്‍സ് മേധാവി എഡിജിപി ശ്രീലേഖ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
കൊലപാതകം നടന്ന അന്നു തന്നെ ജിഷയുടെ വീട്ടിലെത്തിയ കുറുപ്പമ്പടി എസ്‌ഐയും സിഐയുമാണ് കേസില്‍ ആദ്യമായി സംഭവ സ്ഥലം സന്ദര്‍ശിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍. ഈ ഉദ്യോഗസ്ഥര്‍ കൃത്യമായി റിപ്പോര്‍ട്ട് നല്‍കാതിരുന്നതാണ് പ്രാഥമിക ഘട്ടത്തില്‍ കേസില്‍ വന്‍ വീഴയുണ്ടാകാന്‍ കാരണമായതെന്നാണ് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
അയല്‍വാസികളുമായി അടക്കം നിരന്തരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവരായിരുന്നു ജിഷയും കുടുംബവും. പരാതികളുമായി നിരന്തരം പൊലീസിനെ ശല്യം ചെയ്തിരുന്ന ജിഷയെയും കുടുംബത്തെയും കുറുപ്പമ്പടിയിലെ പൊലീസ് സ്‌റ്റേഷനിലുള്ളവര്‍ക്കു വ്യക്തമായി അറിയാമായിരുന്നു. കൊലപാതകം നടന്നെങ്കിലും ഇത് കാര്യമായി നാട്ടുകാരെ സ്വാധീനിക്കില്ലെന്നും, അതു കൊണ്ടു തന്നെ വലിയ പ്രാധാന്യം വിഷയത്തിനു ലഭിക്കില്ലെന്നുമാണ് പൊലീസ് കരുതിയതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതേ തുടര്‍ന്നാണ് ആദ്യ ഘട്ടത്തില്‍ അന്വേഷണ സംഘം വിഷയത്തില്‍ വേണ്ട രീതിയില്‍ ഇടപെടാതിരുന്നത്. ഇതേ തുടര്‍ന്നാണ് കേസ്ില്‍ ആദ്യം ഉഴപ്പിയതെന്നുമാണ് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊലക്കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയ സിഐയ്ക്കും എസ്‌ഐയ്ക്കും എതിരെ അച്ചടക്ക നടപടി എടുക്കണമെന്നും ഇന്റലിജന്‍സ് വിഭാഗം ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























