Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കണ്ണീരണിഞ്ഞ് ഒരു കുടുംബം...ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ എല്ലാവരും..

18 JUNE 2016 02:36 AM IST
മലയാളി വാര്‍ത്ത.

പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ വിലപിക്കുന്ന ഭാര്യയേയും മക്കളേയും ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉഴറുകയാണു ചെറുവിലാകത്തു വീട്ടിലെത്തുന്നവരെല്ലാം. ചെറുവിലാകത്തെ കുടുംബനാഥനായ ജോണ്‍ ഫിലിപ്പിനെ കാണാതായെന്ന വിവരം ബന്ധുക്കള്‍ക്കു ലഭിച്ചതു തിങ്കളാഴ്ചയാണ്.
പതിനഞ്ചു വര്‍ഷമായി ഒമാനിലെ സുനെയ്‌ന മേഖലയിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്തു വരികയായിരുന്നു ജോണ്‍. പിതൃസഹോദരി പുത്രനും ഒമാനില്‍ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയില്‍ ജോലിക്കാരനുമായ ആള്‍ മുഖേനയാണു ജോണ്‍ ഒമാനിലെത്തുന്നത്.
ഒന്നര പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍ പോലും ജോണ്‍ ജോലിയെക്കുറിച്ചോ ജീവിത സാഹചര്യങ്ങളെക്കുറിച്ചോ പരാതി പറഞ്ഞിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു.
എല്ലാ ദിവസവും വീട്ടിലേക്കു വിളിച്ചിരുന്ന ജോണ്‍ ഭാര്യ ബിനുവിനോടും മക്കളായ റോണക്കിനോടും ആന്‍ മേരിയോടും സംസാരിച്ചിരുന്നു. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ ജോണ്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുകയും ഇക്കാര്യങ്ങള്‍ ഭാര്യയോടു ദിവസവും തിരക്കുകയും ചെയ്തിരുന്നു.
അവധി ലഭിക്കുമ്പോഴെല്ലാം നാട്ടിലെത്തിയിരുന്ന ജോണിനെക്കുറിച്ചു നാട്ടുകാര്‍ക്കും പറയാനുള്ളതു നല്ലതു മാത്രം. രണ്ടു വര്‍ഷമായി അവധിക്കാലങ്ങളില്‍ ഭാര്യ ബിനുവും മക്കളും ഒമാനില്‍ ജോണിനൊപ്പമെത്തി താമസിച്ചിരുന്നു. സഹപ്രവര്‍ത്തകരുമായി സൗഹൃദവും അടുത്ത ബന്ധവും പുലര്‍ത്തിയിരുന്ന ജോണിനെ എന്തിനു കൊലപ്പെടുത്തിയെന്ന വീട്ടുകാരുടെ ചോദ്യത്തിനു മുന്നില്‍ ചെറുവിലാകത്തു വീട്ടില്‍ എത്തുന്നവര്‍ കുഴങ്ങുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends