Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദളിത് യുവതികളുടെ അറസ്റ്റ് ചെയ്ത സംഭവം വിവാദത്തിലേക്ക്; കുഞ്ഞിനെയടക്കം അറസ്റ്റുചെയ്ത സംഭവത്തില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍ ഇടപെടുന്നു

18 JUNE 2016 03:26 AM IST
മലയാളി വാര്‍ത്ത.

കണ്ണൂരിലെ കുട്ടിമാക്കൂല്‍ ഡി.വൈ.എഫ്.ഐ. തിരുവങ്ങാട് മേഖല സെക്രട്ടറിയും സി.പി.എം. അംഗവുമായ ഷിജിനെ ആക്രമിച്ചുവെന്ന പരാതിയിലാണ് പോലീസ് യുവതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. രണ്ടാഴ്ചയായി ഇവര്‍ ഒന്നര വയസ്സുള്ള പിഞ്ചു കുഞ്ഞുമായി ജയിലിലാണ്. ദളിത് പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത സംഭവം ഞെട്ടിച്ചു, എത്ര ഉന്നത ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെങ്കിലും നടപടി സ്വീകരിക്കുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പി.എല്‍ പുനിയ വ്യക്തമാക്കി.

എന്നാല്‍ ജാതീയമായി അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും ചെയ്തതോടെ ഇതു ചോദ്യം ചെയ്യാന്‍ സി.പി.ഐ.എം ഓഫീസിലേക്കു കയറിയ യുവതികള്‍ കൈകൊണ്ടാണ് അടിച്ചതെന്നാണ് യുവതികള്‍ നല്‍കുന്ന മൊഴി. മൊഴിയെടുക്കാനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. യുവതികളിലൊരാളുടെ ഒന്നര വയസുളള കുട്ടിയും ഇവര്‍ക്കൊപ്പം ജയിലിലാണ്.

ഈ സാഹചര്യത്തില്‍ പോലീസിന്റെ നടപടി വലിയ വിമര്‍ശനങ്ങളാണ് വിളിച്ചുവരുത്തിയിരിക്കുന്നത്. അതേ സമയം യുവതികള്‍ക്കെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തിയത് വിശദീകരിക്കാനാവാതെ പോലീസ് വലയുന്നു. 452, 324 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

അതിക്രമിച്ചു കടക്കല്‍, ഭവനഭേദനം തുടങ്ങിയവ നടത്തുന്നവര്‍ക്കുനേരെയാണ് 452 വകുപ്പു പ്രകാരം കേസെടുക്കുക. 324 വകുപ്പ് മാരകായുധം ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ആക്രമണം നടത്തിയാലാണ് ചുമത്തുക. ഇതില്‍ നിന്നും സംഭവം രാഷ്ട്രീയ സംഭാവം രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാണ്.

സംഭവം വ്യാപകമായ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചതി തുടര്‍ന്ന് സംഭവം അന്വേഷിക്കുമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു. സംഭവത്തില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വനിതാസെല്ലില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പിയോട് റിപ്പോര്‍ട്ടു തേടിയിട്ടുണ്ടെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends