കേസിലെ കണ്ണികള്‍ പൊരുത്തപ്പെടുന്നില്ല...ജിഷയുടെ ഘാതകന് രക്ഷപ്പെടാന്‍ പഴുതുകളേറെ....

ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന് കോടതിയില്‍ നിന്നും ഊരി പോകാന്‍ നിരവധി പഴുതുകള്‍. ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് പ്രധാന കാരണം. ശാസ്ത്രിയ തെളിവില്ലാതെ ആരെയും ശിക്ഷിക്കാന്‍ കോടതി തയ്യാറാവുകയില്ല,
അതിനിടെ ശാസ്ത്രിയ തെളിവുകള്‍ കണ്ടെത്താന്‍ പോലീസ് നെട്ടോട്ടം തുടരുകയാണ്. നാടിനെ നടുക്കിയ കൊലപാതകത്തില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന പ്രതിയെയാണ് പിടികൂടിയതെങ്കിലും പിടികൂടിയ ആളുകള്‍ തന്നെയാണോ യഥാര്‍ത്ഥ പ്രതി എന്ന സന്ദേഹം ബാക്കിയാവുന്നു.
കുളക്കടവില്‍ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഒരാളെ ഇത്രയും ക്രൂരമായി കൊലപ്പെടുത്തുമോ എന്ന സാധാരണ ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലീസിന് കഴിയുന്നില്ല. മൃഗീയമായി ജനങ്ങളെ കൊല്ലാനുള്ള കാരണം കോടതിക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ധാര്‍മ്മിക ബാധ്യത പോലീസിനുണ്ട്. ഇല്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ കോടതിയും നിര്‍ബന്ധിതമാകേണ്ടി വരും. ഇതിനിടെ കുളക്കടവ് കഥ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് നാട്ടുകാരും രംഗത്തെത്തി.
കത്തിയും ചെരുപ്പുമാണ് പോലീസിന് മുമ്പിലുള്ള തെളിവുകള്‍. എന്നാല്‍ കത്തിയും ചെരുപ്പും ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഴയില്‍ കുതിര്‍ന്നിട്ടും തെളിവായി മാറിയത് എങ്ങനെയാണെന്ന് എല്ലാപേരും ചോദിക്കുന്നു. ചെറിയൊരു പിച്ചാത്തിയാണോ മാരകായുധം.
പി.പി. തങ്കച്ചനെ കേസില്‍ വലിച്ചിഴച്ചത് എന്താനാണെന്നാണ് മറ്റൊരു ചോദ്യം. തങ്കച്ചന്‍ നിരപരാധിയാണെങ്കില്‍ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല? എന്തുകൊണ്ട് അദ്ദേഹം ഇപ്പോഴും ഒഴിഞ്ഞു മാറുന്നു? 23 മില്ലിലിറ്റര്‍ മദ്യം ജിഷയുടെ വായില്‍ ഒരാള്‍ക്ക് തനിയെ ഒഴിച്ചു കൊടുക്കാന്‍ കഴിയില്ല. എങ്കില്‍ കവിളുകള്‍ കൂട്ടിപിടിക്കേണ്ടി വരും. അങ്ങനെ പിടിച്ചതിന്റെ പാട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതില്‍ നിന്നെല്ലാം ഇസ്ലാം കോടതിയില്‍ നിന്നും നിഷ്പ്രയാസം ഊരിപോകും എന്നു തന്നെയാണ് ഉന്നത പോലീസുദ്യോഗസ്ഥരും വിശ്വസിക്കുന്നത്. കേസ് കോടതിയില്‍ വിട്ടുപോയാല്‍ അത് പോലീസിന് വലിയ നാണക്കേടുമാകും. അതല്ല എങ്കില്‍ പ്രതിക്ക് ഇരയോട് മുന്‍വൈരാഗ്യത്തിന് തക്കതായ കാരണം പോലീസ് കണ്ടെത്തണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























