ജിഷ വധം: അമീറുല്‍ വാടക കൊലയാളി; പിന്നില്‍ ഉന്നതരെന്നു സൂചന നല്‍കി പൊലീസ് സംഘം

പൊതു സമൂഹം ഉന്നയിച്ച സംശയങ്ങള്‍ സത്യമാകുന്നു. പെരുമ്പാവൂരില്‍ വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ അമീറൂള്‍ ഇസ്ലാം വാടക കൊലയാളിയെന്നു പൊലീസ്. കൊലപാതകത്തിനു പിന്നിലെ കഥകള്‍ മാറി മാറി പറയുന്ന അമിനൂല്‍ ഇസ്ലാമിനെ സംഭവത്തിനു മുന്‍പും ശേഷവും ബന്ധപ്പെട്ടവരെയാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
അസം സ്വദേശിയായ അമിനുള്‍ ഇസ്ലാം സംഭവ ദിവസം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നത് ആസൂത്രണത്തിന്റെ ഭാഗമായാണെന്നാണ് പൊലീസ് സംഘം സംശയിക്കുന്നത്. കൃത്യമായ ആസൂത്രണം നടത്തിയ അമിനൂള്‍ മൊബൈല്‍ ഫോണ്‍ മനപൂര്‍വം ഉപയോഗിക്കാതിരുന്നതാണെന്നാണ് സംശയിക്കുന്നത്. സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ട ശേഷം ഒളിയ്ക്കാന്‍ തമിഴ്‌നാട്ടിലെ കാഞ്ചൂപുരത്ത് ഉള്‍ഗ്രാമം കണ്ടെത്തിയതും ഇതിന്റെ ഭാഗമായാണെന്നും സംശയിക്കുന്നു.
കൊലപാതകം നടത്തുന്നതിനുള്ള കാരണങ്ങള്‍ മാറ്റി മാറ്റി പറയുന്ന അമിനൂള്‍ പൊലീസിനെ വഴി തെറ്റിക്കുന്നതാണ് ശ്രമിക്കുന്നതെന്നും ഉന്ന പൊലീസ് വൃത്തങ്ങള്‍ പറയുന്നു. നാലു മാസം മുന്‍പ് മാത്രം പെരുമ്പാവൂരില്‍ എത്തിയ പ്രതി ഇവിടെ മറ്റാരുമായും അടുപ്പം കാണിക്കാതെ, മറ്റാരോടും സംസാരിക്കാതെ ജിഷയുമായി മാത്രം അടുപ്പം സൃഷ്ടിച്ചതും മറ്റൊരു സംശയത്തിനു ഇട നല്‍കുന്നു. കുളിക്കടവിലുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയയായാണ് ജിഷയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍, കുളിക്കടവില്‍ വച്ച് ജിഷയെ പ്രതി ആക്രമിച്ചതിനു തെളിവൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. ഇത്തരത്തില്‍ ആക്രമണം നടന്നതായി അറിയില്ലെന്നാണ് നാട്ടുകാരായ സ്ത്രീകള്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
കൊലപാതകം നടത്തിയ ശേഷം കൃത്യമായ കഥകള്‍ മെനഞ്ഞ പ്രതി പിടിയിലായാല്‍ അന്വേഷണം വഴി തെറ്റിക്കുന്നതിനുള്ള തന്ത്രങ്ങളും ഒരുക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. അതു കൊണ്ടു തന്നെ സംഭവത്തിനു പിന്നില്‍ ഉന്നത ബന്ധമുണ്ടെങ്കില്‍ പ്രതി ഇവരെ ഫോണില്‍ ബന്ധപ്പെടാനുള്ള സാധ്യതകളുമില്ല. ഈ സാഹചര്യത്തില്‍ പ്രതിയ്ക്കു ക്വട്ടേഷന്‍ നല്‍കിയ ആളുകളെ കണ്ടെത്തുക ഏറെ ശ്രമകരമായ ജോലിയാകും എന്ന് ഉറപ്പാണ്. തിരിച്ചറിയല്‍ പരേഡിനു ശേഷം അമീറുളിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് ഒരുങ്ങുന്നത്. ജോമോന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















