Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയര്‍ കേരള തുടങ്ങുകയല്ല, ആദ്യം കെ.എസ്.ആര്‍.ടി.സി നന്നാക്കി പ്രാപ്തി കാണിക്കുകയാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം: മുഖ്യമന്ത്രി

19 JUNE 2016 12:57 AM IST
മലയാളി വാര്‍ത്ത.

പുതിയ വ്യോമയാന നയത്തിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തി എയര്‍ കേരള തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന്, ആദ്യം കെ.എസ്.ആര്‍.ടി.സി നന്നാക്കി പ്രാപ്തി കാണിക്കുകയാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്ന് വാര്‍ത്താലേഖകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. എന്നിട്ടാകാം എയര്‍ കേരള. വിമാനക്കമ്പനികള്‍ അവധിക്കാലങ്ങളില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന കാര്യം കേന്ദ്രത്തിനും ബോധ്യമുണ്ട്. 

വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇങ്ങനെ വിമാനക്കമ്പനികള്‍ ചെയ്യാമോ എന്ന നിലപാടാണ് കേന്ദ്രമന്ത്രിയും പ്രകടിപ്പിച്ചത്. നിരക്കു കൊള്ള പ്രശ്‌നം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. 

പ്രവാസി പുനരധിവാസ നടപടികള്‍ക്ക് കേന്ദ്രസഹായം ചോദിച്ചെങ്കിലും, കേന്ദ്രത്തിന്റെ പക്കല്‍ വിഭവമില്ലെന്ന മറുപടിയാണ് കിട്ടിയത്. എങ്കിലും ധനവകുപ്പിന്റെ പരിഗണനയില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനമുണ്ട്. പുറംനാടുകളില്‍ ജയിലുകളില്‍ കഴിയുന്ന ആയിരത്തിലേറെ മലയാളികള്‍ക്ക് കിട്ടുന്ന നിയമസഹായം അപര്യാപ്തമാണെന്ന പ്രശ്‌നം പരിശോധിക്കുമെന്ന ഉറപ്പും കിട്ടി.

വിദേശത്തു മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലത്തെിക്കാന്‍ കേന്ദ്രം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. നയതന്ത്ര കാര്യാലയങ്ങളില്‍ മലയാളി ഉദ്യോഗസ്ഥരെ കൂടുതലായി നിയമിക്കും. പത്താം ക്ലാസ്സ് പാസായവര്‍ ഇ.സി.എന്‍.ആര്‍ വിഭാഗത്തില്‍ പെടുന്നതിനാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്നില്ലെന്നിരിക്കെ, ഇതിന് വിദ്യാഭ്യാസ യോഗ്യത ഉയര്‍ത്തുന്ന കാര്യം വിശദമായി കേന്ദ്രം ചര്‍ച്ച ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (2 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (3 hours ago)

Malayali Vartha Recommends