മണ്ണും ചാരി നിന്നവര്‍ ജീവനേം കൊണ്ട് പോകുന്നു... മറുനാട്ടുകാരുടെ കൊലപാതകങ്ങളുടെ കാണാക്കയങ്ങള്‍

എല്ലാത്തിനും മറുനാടന്‍ തൊഴിലാളികളെ ആശ്രയിക്കുന്ന മലയാളികളുടെ കണ്ണു തുറക്കാന്‍ പോന്നതാണ് ജിഷ കൊലപാതകം. ഇതൊരു സാമ്പിള്‍ മാത്രമായിരുന്നു. നമ്മളറിയാത്ത നിരവധി പൈശാചിക കൊലപാതകത്തിന് പിന്നില്‍ ഇവരുണ്ട്. ഊരും പേരും അറിയാത്ത അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന് ശാപമാകുകയാണ്.
ഏകദേശം കാല്‍ കോടി അന്യദേശക്കാര്‍ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നാണു കണക്ക്. സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ അരുംകൊലകളില്‍ പ്രതികളായവരില്‍ മിക്കവരും അന്യദേശക്കാരായിട്ടും ഇവരെ കുറിച്ചുള്ള കണക്ക് സര്‍ക്കാരിന് ലഭിച്ചിട്ടില്ല. ഓരോ കൊലപാതകം നടക്കുമ്പോഴും അന്യദേശക്കാരെ നിയന്ത്രിക്കുമെന്നു വ്യക്തമാക്കി വന്‍പ്രഖ്യാപനങ്ങള്‍ ഇറങ്ങും. പക്ഷെ ഇതുവരെയും ഒന്നും നടന്നില്ല.
സംസ്ഥാനത്തൂടനീളം മയക്കുമരുന്ന്, നോട്ടിരട്ടിപ്പ്, കൊലപാതകങ്ങള്‍ എന്നിവയുടെ മൊത്തക്കച്ചവടക്കാരായാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സ്വസ്ഥത കെടുത്തുന്നത്. വമ്പന്‍ ഫ്‌ളാറ്റുകളുടെ നിര്‍മ്മാണം മുതല്‍ സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ് വരെ ഏറ്റെടുക്കുന്ന ഇവരെ മലയാളികള്‍ക്ക് ഏറെ പിടിച്ചു പോയതാണ് ഈ അന്യസംസ്ഥാന അതിപ്രസരത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കൂലിക്കുറവും ഏതുസാഹചര്യത്തിലും ജീവിക്കാനുള്ള അന്യസംസ്ഥാനക്കാരുടെ രീതിയുമാണ് മലയാളികളെ ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍ കടുത്ത ബാധ്യതയും അപകടവുമാണ് തലയിലേറ്റുന്നതെന്ന് മനസിലാക്കാന്‍ ആരും മെനക്കെടുന്നില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
അടുത്തിടെ കോട്ടയത്തിനടുത്തു പാറമ്പുഴയില്‍ നടന്ന അരുംകൊലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഒരു മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഒരു കുടുംബത്തിന്റെ അടിവേരറുത്താണ്. അച്ഛന്‍, അമ്മ, മകന്‍ എന്നിവര്‍ അന്യദേശക്കാരന്റെ പകയില്‍ പൊലിഞ്ഞു. തൊടുപുഴയില്‍ വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ മലയാളിയെ മലദ്വാരത്തില്‍ എയര്‍ പമ്പ് ഘടിപ്പിച്ച് കാറ്റ് നിറച്ചാണ് കൊന്നത്. കിടങ്ങറയില്‍ റബര്‍ മാറ്റ് കമ്പനി ജീവനക്കാരനായ മലയാളിയെ എലിയെ കൊല്ലുന്നതുപോലെയാണ് കാലപുരിക്കയച്ചത്. നാലു അന്യദേശക്കാര്‍ ചേര്‍ന്ന് ഇയാളെ വെള്ളത്തില്‍ മുക്കിപ്പിടിക്കുകയായിരുന്നു.
തകഴിയില്‍ ഷാപ്പു ജീവനക്കാരനായ മലയാളി മധ്യവയസ്‌ക്കനെ 21 കാരന്‍ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിക്കുകയായിരുന്നു. നിസാരമായ പ്രശ്‌നത്തിന്റെ പേരിലായിരുന്നു കൊലപാതകം. ഷാപ്പില്‍ ജീവനക്കാരനായെത്തിയ ആസാം സ്വദേശി നിരന്തരം ഫോണില്‍ സംസാരിക്കുന്നതില്‍ അസ്വസ്ഥനായ മധ്യവയസ്‌ക്കന്‍ ഉപദേശരൂപേണ ആസാമിയോട് സംസാരം നിര്‍ത്താന്‍ ആവശ്യപ്പെട്ടതാണ് അരുംകൊലയ്ക്ക് കാരണമായത്. ഇയാളെ വകവരുത്തിയശേഷം മരണം ഉറപ്പാക്കി ഷാപ്പിലെ തന്നെ വലിയ ഫ്രീസര്‍ ഒഴിപ്പിച്ച്, നല്ല ഉയരവും ആരോഗ്യവുമുള്ള ആളുടെ ജഡം ഒടിച്ചുമടക്കി വെക്കുകയായിരുന്നു.
ഇടപ്പള്ളിയില്‍ ജോതിഷ് എന്ന ചെറുപ്പക്കാരനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ വച്ച ഒഡീഷ സ്വദേശികളായ ഗുഢുവും രഞ്ചനും കേരളത്തില്‍ വിചാരണ നേരിടുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നതുകണ്ട് അതു തടഞ്ഞ ജോതിഷിനെ ഒഡീഷ തൊഴിലാളികള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. ട്രെയിന്‍ തട്ടി മരിച്ചെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്ന പൊലീസ് കേസ് എഴുതിത്ത്തള്ളുകയും ചെയ്തിരുന്നു. എന്നാല്‍ ജോതിഷിന്റെ ശരീരത്തില്‍ കണ്ട മാരകമായ മുറിവുകള്‍ ഡോക്ടര്‍മാര്‍ക്ക് സംശയം ജനിപ്പിച്ചതാണ് കൊലപാതകം തെളിയാന്‍ കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















