ജിഷ വധക്കേസ്: പ്രതി അമീറുല്‍ പല മൊഴികളും മാറ്റി, ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്ന് വെളിപ്പെടുത്തല്‍

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കസ്റ്റഡിയില്‍ ആദ്യഘട്ടം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കിയതോടെ പ്രതി അമീറുല്‍ ഇസ്‌ലാം പല മൊഴികളും മാറ്റി. കൊലപാതകത്തില്‍ ഇയാളുടെ സുഹൃത്ത് അനറുല്‍ ഇസ്‌ലാമിന്റെ പങ്ക് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.
സംഭവദിവസം രാവിലെ ജിഷ ശകാരിച്ചതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നാണു ചോദ്യംചെയ്യലില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍. അന്നു മദ്യപിച്ചതും അനറിന്റെ പ്രേരണയും പെട്ടെന്നുണ്ടായ പ്രകോപനത്തിനു കാരണമായെന്നും അതാണു കൊലയിലേക്കു നയിച്ചതെന്നുമുള്ള അമീറിന്റെ മൊഴി പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല.
കൊലപാതകം നടത്തിയ രീതിയും സ്ഥലംവിട്ടു പോയതും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോര്‍ത്തിണക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കൊലപാതകപ്രേരണ യുക്തിസഹമായി ബോധ്യപ്പെടാന്‍ അന്വേഷണസംഘം ബുദ്ധിമുട്ടുകയാണ്. കൊല്ലപ്പെടുന്നതിനു മുന്‍പു ജിഷ വീട്ടില്‍ നിന്നു പുറത്തുപോയതായി സാക്ഷിമൊഴികളും തെളിവുകളും ലഭിച്ചിട്ടുണ്ട്. ജിഷ എവിടേക്ക്, എന്തിനു പോയെന്നു കണ്ടെത്താന്‍ ശ്രമം നടക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























