10വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ബസുകള്‍ പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്

പത്തു വര്‍ഷത്തിനു മേല്‍ പഴക്കമുള്ള ബസുകള്‍ നിരത്തുകളില്‍ നിന്നും പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ജിഒ(എംഎസ്)നമ്പര്‍45/2015/നമ്പര്‍ ഉത്തരവ് പ്രകാരമാണ് ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ കാലപ്പഴക്കം പത്തുവര്‍ഷമാക്കി സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിജപ്പെടുത്തിയത്. കെഎസ്ആര്‍ടിസിയെയും ബാധിക്കുന്ന ഈ ഉത്തരവ് അടുത്ത മാസം ഒന്നുമുതല്‍ പ്രാബല്യത്തിലാക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ ആറുനഗരങ്ങളില്‍ പത്തുവര്‍ഷം പഴക്കമുളള 2000സിസിക്കുമേല്‍ ശേഷിയുളള ഡീസല്‍വാഹനങ്ങള്‍ നിരത്തില്‍ നിന്നും ഒരുമാസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന് ഹരിതെ്രെടബ്യൂണല്‍ വിധി വന്നത് കഴിഞ്ഞമാസമാണ്. ഇതിന് പിന്നാലെയാണ് ബസുടമകളെ പ്രതിസന്ധിയിലാക്കുന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ തന്നെ പുറത്തിറക്കിയിരിക്കുന്നത്.
പത്തുവര്‍ഷം പഴക്കമുളള ബസുകള്‍ നിരത്തില്‍നിന്ന് മാറ്റാനുളള നടപടി സ്വീകരിക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കെഎസ്ആര്‍ടിസി, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍, സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് സംഘടനകള്‍, സ്‌റ്റേജ് കാര്യേജ് സെക്ഷനുകള്‍ എന്നിവരോടും ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരത്തില്‍ നിന്നും പത്തുവര്‍ഷം പഴക്കമുളളവ പിന്‍വലിച്ച് പുതിയ ബസുകള്‍ നിരത്തിലിറക്കണമെന്നാണ് ഉത്തരവ് പറയുന്നത്.
നേരത്തെ ഹരിതട്രൈബ്യൂണല്‍ ഇറക്കിയ വിധിക്കെതിരെ അപ്പീല്‍ പോകാനിരിക്കെ സര്‍ക്കാര്‍ തന്നെയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നതാണ് വിരോധാഭാസം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























