സിപിഐ(എം) നിയന്ത്രണത്തിലുള്ള കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജില്‍ ഫീസ് അടക്കാത്തതിന്റെ പേരില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പുറത്താക്കല്‍ ഭീഷണിയില്‍

ഫീസടക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ രണ്ട് ദിവസമായി തന്നെ ക്ലാസില്‍ നിന്നും പുറത്താക്കിയതാണെന്ന് കാണിച്ച് പിജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഷാഫി പി.കെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്തിലൂടെയാണ് വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്ന പരിയാരത്തെ വിദ്യാഭ്യാസ കച്ചവടത്തിന്റെ നേര്‍സാക്ഷ്യം എന്നു പറഞ്ഞാണ് പോസ്റ്റിട്ടിരിക്കുന്നത്.
പ്രിന്‍സിപ്പല്‍ ഇറക്കിയ പുറത്താക്കല്‍ നോട്ടീസ് ഉള്‍പ്പെടെയാണ് ഷാഫി പോസ്‌റ് ചെയ്തത്.
വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് നാലിനാണ് ക്ലാസ് ആരംഭിച്ചത്. ഈ മാസം 20 ന് മുന്‍പായി ഫീസടക്കാത്തപക്ഷം വിദ്യാര്‍ത്ഥികളെ ക്ലാസില്‍ നിന്നും പുറത്താക്കുമെന്ന് കാണിച്ച് പരിയാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ നോട്ടീസ് ഇറക്കുകയായിരുന്നു. ഫീസടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഹാജര്‍ നല്‍കില്ലെന്നും ഇവരെ വാര്‍ഡ് ഡ്യൂട്ടിക്ക് നിയമിക്കില്ലെന്നും നോട്ടീസ് വഴി അറിയിച്ചിരിക്കുകയാണ്.
പഠിപ്പിക്കാന്‍ ആവശ്യമുള്ളവരെ നിയമിക്കാത്തവര്‍ക്ക് ട്യൂഷന്‍ ഫീ നേരത്താനു മുമ്പേ കിട്ടണമെന്നു പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഷാഫി ചോദിക്കുന്നു. പദവിയുടെ മഹത്വം അറിയാത്തവര്‍ എന്തിനു താഴെയും ഒപ്പിടാന്‍ തയ്യാറായി ഇരിക്കുന്നുവെന്നും കോഴിക്കോട്ടെ തെരുവുകളില്‍ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി ഞാന്‍ മുഴക്കിയ മുദ്രാവാക്യങ്ങള്‍ ഇവര്‍ക്കും കൂടിയായതില്‍ ലജ്ജിക്കുന്നുവെന്നും ഷാഫി പറയുന്നു.
പാവപ്പെട്ടവര്‍ക്ക് വേണ്ടി നില കൊള്ളുന്ന സി.പി.എമ്മിന്റെ നിയന്ത്രണത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജ്. നിലവില്‍ സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ അവസ്ഥ സ്വകാര്യ മാനേജ്‌മെന്റ് കോളേജുകളുടെ അവസ്ഥയെക്കാള്‍ പരിതാപകരമാണെന്നതിനു തെളിവാണ് ഇതിലൂടെ വെളിച്ചത്തു വന്നിരിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























