സെക്രട്ടേറിയറ്റില്‍ സമയകൃത്യത 33.24% ജീവനക്കാര്‍ക്ക് മാത്രം

സെക്രട്ടേറിയറ്റിലെ പഞ്ചിങ് സംവിധാനം വന്നശേഷം ജോലിയിലെ സമയ കൃത്യത പാലിക്കുന്നത് വെറും 33.24 ശതമാനം ജീവനക്കാര്‍ മാത്രം. ഇതു വളരെ പരിതാപകരമായ അവസ്ഥയാണെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ചുവപ്പുനാടയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എത്ര ജീവിതങ്ങള്‍ അങ്ങനെ ഫയലുകളിലെ കടലാസു കഷണങ്ങളായി ഇപ്പോഴും കെട്ടിക്കിടക്കുന്നുവെന്നതും വാസ്തവം. മുഖ്യമന്ത്രി പിണറായി വിജയന് നല്ല ബോധ്യമുണ്ട് ഇക്കാര്യം.
ഈ സാഹചര്യം ഒഴിവാക്കാനാണ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുകയും 2010 ഏപ്രില്‍ ഒന്നിന് അത് നടപ്പാക്കുയും ചെയ്തത്. പക്ഷേ എന്തു പ്രയോജനം? 2013ല്‍ വകുപ്പുതന്നെ പഞ്ചിങ് സംവിധാനത്തിന്റെ കാര്യക്ഷമതയെക്കുറിച്ച് പഠിച്ചു. 68.64 ശതമാനം പേര്‍ മാത്രമാണ് പഞ്ച് ചെയ്യുന്നതെന്ന് കണ്ടെത്തി. ഇതില്‍ തന്നെ സമയ കൃത്യത പാലിക്കുന്നത് കേവലം 33.34 ശതമാനം പേര്‍ മാത്രമാണെന്നും ഇതു വളരെ പരിതാപകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
10.15 മുതല്‍ 5.15 വരെയാണ് സെക്രട്ടേറിയറ്റിലെ പ്രവൃത്തിസമയം. രാവിലെയും വൈകുന്നേരവും പത്തുമിനിറ്റ് വീതം ഇളവും നല്‍കിയിട്ടുണ്ട്. അങ്ങനെ ദിവസം ജോലിസമയം 20 മിനിറ്റ് കുറഞ്ഞിട്ടുപോലും ഇതാണ് അവസ്ഥ. 14 ശതമാനം പേര്‍ വൈകിവരുന്നവരാണ്. 11.44 ശതമാനം പേര്‍ നേരത്തെ പോകുന്നവര്‍. 4.35 ശതമാനം ജീവനക്കാര്‍ താമസിച്ചുവരുന്നവരും നേരത്തെ പോകുന്നവരാണ്.
രാവിലെയും വൈകുന്നേരവും പഞ്ചു ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഏതെങ്കിലും ഒരുനേരം മാത്രം പഞ്ചുചെയ്യുന്നവര്‍ 5.48 ശതമാനം പേരാണ്. 31.39 ശതമാനം പേരുടെ ഹാജരില്ല. എന്നാല്‍ അതിനര്‍ഥം അവര്‍ ഇവടെ ജോലിചെയ്യുന്നില്ല എന്നല്ല. ചിലര്‍ അവധിയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























