കെ.ആര്‍ ഗൗരിയമ്മയ്ക്ക് നാളെ 98-ാം പിറന്നാള്‍

കെ.ആര്‍ ഗൗരിയമ്മയുടെ 98-ാം പിറന്നാള്‍ നാളെ ആഘോഷിക്കും. മിഥുന മാസത്തിലെ തിരുവോണം നക്ഷത്രത്തിലാണ് ഗൗരിയമ്മയുടെ ജനനം. രാവിലെ 10.30ന് ചാത്തനാട് കളത്തിപ്പറമ്പ് വീട്ടില്‍ ഗൗരിയമ്മ പിറന്നാള്‍ കേക്കുമുറിക്കും. മാധ്യമ പ്രവര്‍ത്തകര്‍ ഒഴികെ ആരെയും ക്ഷണിച്ചിട്ടില്ല. എങ്കിലും ഉച്ചയ്ക്കു പായസം ഉള്‍പ്പെടെയുള്ള പിറന്നാള്‍ സദ്യ സമീപത്തെ റോട്ടറി ക്ലബ്ഹാളില്‍ ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും ഒപ്പമിരുന്നാകും പതിവുപോലെ ഗൗരിയമ്മയുടെ പിറന്നാള്‍സദ്യ.
ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട കുഞ്ഞമ്മയുടെ പിറന്നാള്‍ വിപുലമായി ആഘോഷിക്കാനാണ് ജെഎസ്എസ് പ്രവര്‍ത്തകരുടെ തീരുമാനം. ഗൗരിയമ്മയ്ക്കു ആശംസനേരാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചാത്തനാട്ടെ വീട്ടിലെത്തിയിരുന്നു. മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കി സ്വീകരണ മുറിയില്‍ ഇരുവരും അരമണിക്കൂറോളം ചര്‍ച്ച നടത്തി. താന്‍ വന്നത് പിറന്നാള്‍ ആശംസ നേരാനാണെന്നും രാഷ്ട്രീയ കാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും കോടിയേരി പത്രപ്രതിനിധികളോടു പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























