മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി, വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായികപ്രീണനം നടത്തിയെന്നും ആരോപണം

ആറന്മുള നിയമസഭാ മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച മാധ്യമപ്രവര്‍ത്തകയായിരുന്ന വീണാ ജോര്‍ജ്ജിന്റെ വിജയം റദ്ദാക്കണമെന്ന് കൊണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മണ്ഡലത്തിലെ വോട്ടറായ വി.ആര്‍. സോജിയാണ് വന്നാ ജോര്‍ജ്ജിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുതകള്‍ മറച്ചുവെച്ചെന്നും സാമുദായികപ്രീണനം നടത്തി വോട്ടര്‍മാരെ സ്വാധീനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
ദുബൈയിലെ കമ്പനിയുടെ പേരിലുള്ള, ഭര്‍ത്താവിന്റെ നോണ്‍ റെസിഡന്റ് ഓര്‍ഡിനറി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് സത്യവാങ്മൂലത്തിലെ ഫോറം നമ്പര്‍ 26ല്‍ പരാമര്‍ശിച്ചിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.പള്ളിയിലെ കുരിശിനടുത്ത് പ്രാര്‍ഥിക്കുന്ന ചിത്രം വീണയുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് സഹപാഠിയാണെന്ന വീണാ ജോര്‍ജ്ജിന്റെ വാദം തെറ്റാണെന്നും സോജി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമായ വീണയുടെ ഭര്‍ത്താവ് സെക്രട്ടറിയായ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റി അംഗമാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























