ആലുവ കോടതിമുറിയില്‍ ബഞ്ച് കഌര്‍ക്ക് ജീവനക്കാരിയെ പീഡിപ്പിച്ചു

ആലുവ കോടതിമുറിയില്‍ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിച്ച കാലടി സ്വദേശി ബഞ്ച് കഌര്‍ക്ക് മാര്‍ട്ടിന്‍ അറസ്റ്റില്‍. യുവതിയുടെ പരാതിയിലാണ് ഇയാളെ പാലീസ് അറസ്റ്റ് ചെയ്തത്. രണ്ടു മാസത്തിനിടയില്‍ പല തവണ പീഡിപ്പിച്ചതായും ജോലി ഭീതിയില്‍ എല്ലാം സഹിക്കുകയായിരുന്നെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞത്.
ബഞ്ച് കഌര്‍ക്കിന്റെ വഴിവിട്ട പെരുമാറ്റങ്ങള്‍ രാവിലെ മറ്റ് ജീവനക്കാര്‍ എത്തുന്നതിന് മുമ്പായിരുന്നു. രാവിലെ ഒമ്പതു മണിക്ക് തന്നെ എത്തുന്ന പ്രതി മറ്റാരും അവിടേക്ക് വരില്ല എന്ന സാഹചര്യം മുതലെടുക്കുകയായിരുന്നു. യുവതി കരയുന്നത് പലപ്പോഴും കണ്ടിരുന്നെങ്കിലും സഹപ്രവര്‍ത്തകരോ മറ്റുള്ളവരോ കാര്യം മനസ്സിലായിരുന്നില്ല. എന്നാല്‍ മാനസീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യത്തില്‍ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു യുവതി പരാതി നല്‍കിയത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയായിരുന്നു അറസ്റ്റ് താമസിപ്പിച്ചത്. ഏപ്രില്‍ മെയ് മാസങ്ങളില്‍ ആയിരുന്നു ഇയാള്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയത്. കോടതി ആയതിനാല്‍ അധികമാരും എത്തി നോക്കാത്തതും താല്‍ക്കാലിക ജീവനക്കാരി ആയതിനാല്‍ തൊഴില്‍ നഷ്ടമാകുമോ എന്ന് ഭയവുമായിരുന്നു യുവതി വിവരം പറയാതിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























