ഗുല്‍ബര്‍ഗയില്‍ റാഗിംഗിന് ഇരയായ പെണ്‍കുട്ടിയുടെ എന്‍ഡോസ്‌കോപ്പി മുടങ്ങി, അശ്വതിയുടെ നില മാറ്റമില്ലാതെ തുടരുന്നു

ക്രൂരമായ റാഗിംഗിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന അശ്വതിയുടെ നില മാറ്റമില്ലാതെ തുടരുന്നു. എന്‍ഡോസ്‌കോപ്പി ചെയ്യുന്നതിന് തടസമുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രാസലായനി കടന്നു പോയതിനാല്‍ അന്ന നാളം ചുരുങ്ങിയതിനാല്‍ എന്‍ഡോസ്‌കോപ്പി ചെയ്യുന്നതിനുള്ള കുഴല്‍ കടത്തി വിടുന്നതിനു പ്രയാസം നേരിടുന്നതിനാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചിട്ടും എന്‍ഡോസ്‌കോപ്പി ചെയ്യാന്‍ സാധിച്ചില്ല. എന്‍ഡോസ്‌കോപ്പിക്ക് ശേഷമേ കൂടുതല്‍ ചികിത്സക്ക് വിധേയമാക്കേണ്ടതുണ്ടോ എന്നുള്ള നിര്‍ദ്ദേശം നല്‍കാന്‍ കഴിയു.
കേരള പോലീസിന്റെ എഫ്.ഐ.ആര്‍. കിട്ടിയതോടെ ഗുല്‍ബര്‍ഗിലെ റാസ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തെളിവെടുപ്പിനായി അടുത്ത ദിവസംതന്നെ അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുമെന്നാണു വിവരം.
ഇന്നലെ രാവിലെ അശ്വതിയെ സന്ദര്‍ശിക്കാനെത്തിയ കെ. സോമപ്രസാദ് എം.പി. വിഷയം രാജ്യസഭയിലും ദേശീയ പട്ടികജാതി കമ്മിഷന്റെ ശ്രദ്ധയിലും പെടുത്തുമെന്നു മാധ്യമങ്ങളോടു പറഞ്ഞു.
ഗുല്‍ബര്‍ഗയിലെ കോളജില്‍ ഇനി തുടര്‍പഠനം സാധ്യമല്ലാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സൗജന്യപഠനത്തിന് സാഹചര്യമൊരുക്കണം.അശ്വതിയുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും നഴ്‌സിങ് കോളജില്‍ നിലവില്‍ അടച്ച തുക മടക്കികിട്ടാന്‍ സംവിധാനമുണ്ടാക്കണമെന്നും പട്ടികജാതി ക്ഷേമസമിതി അംഗം കൂടിയായ സോമപ്രസാദ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























