എല്ലാം ശരിയാക്കുമെന്ന ഉറപ്പ് വീണ്ടും.. അഴിമതിയോട് വിട്ടുവിഴ്ചയില്ലെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍; ബജറ്റ് സമ്മേളനത്തിന് തുടക്കം

പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. പതിവുപോലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആദ്യദിനം ആരംഭിച്ചത്. പുതിയ സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. അഴിമതിക്കെതിരെ ജനം വിധിയെടുതിയെന്നും അതിനാല്‍ തന്നെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ഇക്കാര്യം വൈകാതെ ദൃശ്യമാകുമെന്നും ഗവര്‍ണര്‍ പി.സദാശിവം പ്രസംഗത്തിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കി. ആഗോളവത്കരണത്തിനെതിരെ ബദല്‍ കൊണ്ടുവരുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി
സാമ്പത്തിക അച്ചടക്കം പാലിക്കുമെന്ന് വ്യക്തമാക്കിയ ഗവര്‍ണര്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ ജനങ്ങളുടെ പിന്തുണയോടെ ആയിരിക്കും നടപ്പാക്കുകയെന്നും പ്രഖ്യാപിച്ചു
നയപ്രഖ്യാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍
തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. 15 ലക്ഷം പേര്‍ക്ക് കൃഷി, വ്യവസായ മേഖലകളില്‍ തൊഴില്‍
തൊഴിലുറപ്പ് പദ്ധതി കൂടുതല്‍ മേഖലയില്‍ പ്രയോജനപ്പെടുത്തും
1500 പുതിയ സ്റ്റാര്‍ട്ട് അപുകള്‍
പരിസ്ഥിതിക്ക് നാശമുണ്ടാകാതെ സ്വകാര്യ പദ്ധതികള്‍
ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതി സമയബദ്ധിതമായി നടപ്പാക്കും
ഐ.ടി നയം രണ്ടു മാസത്തിനകം. രാജ്യത്ത് ഒന്നാമതെത്തുകയാണ് ലക്ഷ്യം
വൈ ഫൈ സംസ്ഥാന വ്യാപകമാക്കും. എല്ലാ പഞ്ചായത്തിലും വൈ ഫൈ സൗകര്യം
സെക്രട്ടേറിയറ്റ്, ജില്ലാ കേന്ദ്രങ്ങളില്‍ ഇഓഫീസ് സൗകര്യം
ഇ സാക്ഷരതയുള്ള സംസ്ഥാനമായി മാറുക ലക്ഷ്യം
കോഴിക്കോട് സൈബര്‍സിറ്റി, കഴക്കൂട്ടും ടെക്‌നോസിറ്റി ഉടന്‍ പൂര്‍ത്തിയാക്കും.
ആയിരം പുതിയ സംരംഭകര്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം
പശ്ചാത്തല സൗകര്യ വികസനത്തിന് പത്തു ലക്ഷം കോടി രൂപയുടെ ഫണ്ട് കണ്ടെത്തും
സ്ത്രീകള്‍ക്കായി പുതിയ വകുപ്പ്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം ലക്ഷ്യ
ന്യുനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്‍ഗണന
ജനകീയ സമ്പര്‍ക്ക പരിപാടിജില്ല ഉപജില്ലാതലങ്ങളില്‍ പരിഹാരം കണ്ടെത്തും
ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വില ഉറപ്പാക്കും
പട്ടിണി രഹിത സംസ്ഥാനം ലക്ഷ്യം
കാര്‍ഷിക വായ്പകള്‍ക്ക് നാലു ശതമാനം പലിശ. കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും.മൂന്ന്് ലക്ഷം ഹെക്ടറില്‍ നെല്‍കൃഷി വ്യാപിപ്പിക്കും. വിഷരഹിത പച്ചക്കറിക്ക് ഓണം സമൃദ്ധി പദ്ധതി
കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കും
റബ്ബറിന്റെ തങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രസഹായം വേണം.
ഖര ദ്രവ്യ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പ്രത്യേക പദ്ധതി
വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പരിഷ്‌കരണം കൊണ്ടുവരും
ക്രമസമാധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പാലുല്‍പാദനം വര്‍ധിപ്പിക്കും. 24/7 വെറ്ററിനറി വിദഗ്ധരുടെ സേവനം ലക്ഷ്യമാക്കും. ആധുനിക സൗകര്യമുള്ള ലാബുകള്‍ സജ്ജമാക്കും. കന്നുകാലികളെ വളര്‍ത്താന്‍ സഹായം.
ദീര്‍ഘകാല പദ്ധതികള്‍ വെല്ലുവിളിയായി ഏറ്റെടുക്കും. വിദേശഫണ്ട് കണ്ടെത്തും. വിദേശരാജ്യങ്ങളിലെ മാതൃകയില്‍ വികസന പദ്ധതികള്‍ കൊണ്ടുവരും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.
ജീവിതശൈലി രോഗങ്ങള്‍ നിരീക്ഷിക്കും. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തും. ആശുപത്രികളില്‍ ഇലക്‌ടോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് സംവിധാനം. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളായി ഉയര്‍ത്തും.
പഞ്ചവത്സര പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കും
വിദ്യാഭ്യാസംസ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കും
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ വരും
യൂണിവേഴ്‌സിറ്റി ലൈബ്രറികളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും
സ്‌കൂളുകളില്‍ യോഗ പരിശലനം, കായിക ഭവന്‍ സ്ഥാപിക്കും
കൂടുതല്‍ പെണ്‍കുട്ടികളെ കായിക മേഖലയില്‍ എത്തിക്കാന്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി കായിക €ബ്
കുട്ടികളുടെ നൈപുണ്യ വികസനത്തിന് പദ്ധതി
ചിത്രഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സില്‍ ഫിലിം സിറ്റി
ബിനാലെക്ക് നല്‍കുന്ന സഹായം തുടരവും
ഭക്ഷ്യസുരക്ഷ പദ്ധതിബി.പി.എല്ലിനു പുേേറ അസംഘടിത മേഖലയിലെ ദരിദ്ര വിഭാഗത്തിനും സൗജന്യ റേഷന്‍
പുതിയ പദ്ധതികള്‍ തുടങ്ങാനുള്ള നടപടികള്‍ വേഗതത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം
ഇന്‍ഫര്‍മേഷന്‍ പവര്‍ഹൗസ് എന്ന പേരില്‍ പുതിയ പദ്ധതി
എയ്ഡ്‌സ് രോഗികളുടെ പുനരധിവാസത്തിന് പദ്ധതി
ഐ.ടി, ടൂറിസം മേഖലയില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കും.
വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. ഗവര്‍ണര്‍ പ്രസംഗം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























