ബോഡോ തീവ്രവാദികളെന്ന് സംശയം, കൊല്ലത്ത് രണ്ടു അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് കസ്റ്റഡിയില്‍

കൊല്ലത്ത് കലക്ടറേറ്റില്‍ കഴിഞ്ഞാഴ്ച ഉണ്ടായ സ്‌ഫോടനത്തെ തുടര്‍ന്നു മിലിറ്ററി ഇന്റലിജന്‍സ് നിരീക്ഷിച്ചു വന്നിരുന്ന രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വര്‍ഷവും കൊല്ലത്തു നിന്നു ബോഡോ തീവ്രവാദികളെ അറസ്റ്റു ചെയ്തിരുന്നു. കലക്ടറേറ് സ്‌ഫോടനത്തിനു ശേഷം സംശയാസ്പദമായി അറസ്റ്റു രേഖപ്പെടുത്തിയത് ഇന്റലിജന്‍സ് വിഭാഗത്തെയും പോലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.
നിരോധിത തീവ്രവാദസംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് പ്രവര്‍ത്തകരാണ് പിടിയിലായവരെന്നു സംശയമാണ് ഇന്റലിജന്‍സ് വിഭാഗത്തിനുള്ളത്. മിലിട്ടറി ഇന്റലിജന്‍സ് ഇന്നലെ വൈകിട്ട് അഞ്ചിനാണ് ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഒരു ദിവസത്തേക്ക് ഇരുവരെയും കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ മാത്രമാണു മിലിട്ടറി ഇന്റലിജന്‍സിന്റെ നിര്‍ദേശമെന്നു പോലീസ് പറയുന്നു. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് കൈമാറിയിട്ടില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇവരുടെ ചിത്രങ്ങളും പിടിച്ചെടുത്ത തിരിച്ചറിയല്‍ കാര്‍ഡുകളും അസം പോലീസിനു മിലിട്ടറി ഇന്റലിജന്‍സ് കൈമാറിയിട്ടുണ്ട്. ഇവര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് അംഗങ്ങളാണെന്നു സ്ഥിരീകരിച്ചാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞവര്‍ഷം കൊല്ലം സിറ്റി പോലീസും മിലിട്ടറി ഇന്റലിജന്‍സും ചേര്‍ന്ന് ഡീസന്റ്മുക്കിലെ കശുവണ്ടി ഫാക്ടറിയില്‍നിന്നു റിജിന ബസുമിത്രി, സ്വരംഗ് റാംജറെ എന്നീ ബോഡോ തീവ്രവാദികളെ പിടികൂടിയത്. റിജിന ബസുമിത്രിയുടെയും സ്വരംഗിന്റെയും തീവ്രവാദബന്ധം അസം പോലീസാണു സ്ഥിരീകരിച്ചത്. കൊല്ലത്ത് നടന്ന സ്‌ഫോടനവും ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ കോടതി വളപ്പില്‍ ഉണ്ടായ സ്‌ഫോടനത്തിലെ സമാനതകളും രണ്ടു സ്ഥലങ്ങളിലെയും പോലീസ് സ്ഥിരീകരിച്ചിരുന്നു. കൊല്ലത്തു കലക്ടറേറ്റില്‍ ജീപ്പില്‍ നടന്നതിന് സമാനമായ രീതിയിലുള്ള സ്‌ഫോടനമായിരുന്നു ആന്ധ്രയിലെ ചിറ്റൂരില്‍ നടന്നതും. ഇന്റലിജന്‍സ് രണ്ടു സ്‌ഫോടനങ്ങളിലെയും സമാനതകള്‍ അന്വേഷിച്ചു വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























