സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിയമസഭയില്‍ അവതരിപ്പിച്ചു,

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിയമസഭയില്‍ അവതരിപ്പിച്ചു. മുന്‍സര്‍ക്കാരിനെ കടന്നാക്രമിച്ചും അഴിമതി തടയാന്‍ ഏഴിന പരിപാടികള്‍ അവതരിപ്പിച്ചും നവകേരള സൃഷ്ടിക്കായുള്ള അജന്‍ഡ മുന്നോട്ടുവച്ചും രണ്ട് മണിക്കൂര്‍ 24മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിലൂടെ ഗവര്‍ണര്‍ അവതരിപ്പിച്ചു.
സംസ്ഥാനത്തേക്ക് സ്വകാര്യനിക്ഷേപത്തിന്റെ വരവ് വേഗത്തിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും, ഐ.ടി, ബയോടെക്‌നോളജി, ടൂറിസം, ഇലക്ട്രോണിക്‌സ്, ഉയര്‍ന്നുവരുന്ന മറ്റ് മേഖലകള്‍ എന്നിവയിലായി അഞ്ച് വര്‍ഷം കൊണ്ട് പത്ത് ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കും എന്നും പ്രഖ്യാപിച്ചു.
സ്വകാര്യനിക്ഷേപത്തിന്റെ വരവ് തൊഴിലാളികളുടെ അവകാശങ്ങളെ അവഗണിക്കാതെയും നമ്മുടെ പരിസ്ഥിതിനിയമങ്ങളെ ലംഘിക്കാതെയുമായിരിക്കും. ഭീതിജനകമായ അസമത്വങ്ങള്‍ക്കും പാരിസ്ഥിതികനാശത്തിനും കാരണമായ ആഗോളവത്കരണത്തിന് ഫെഡറല്‍ ചട്ടക്കൂടിന്റെ പരിധിക്കുള്ളില്‍ നിന്ന് ജനകീയബദലിനായി പ്രയത്‌നിക്കും.
ഉയര്‍ന്നുവരുന്ന പുതിയ വളര്‍ച്ചാമേഖലകളെയും അടിസ്ഥാനസൗകര്യത്തെയും കേന്ദ്രീകരിച്ചുള്ള സമ്പദ് വ്യവസ്ഥയുടെ പുന:ക്രമീകരണം ലക്ഷ്യമിടുന്നു. പാവപ്പെട്ടവര്‍ക്ക് സമ്പൂര്‍ണ സാമൂഹ്യസുരക്ഷ പ്രദാനം ചെയ്യല്‍, പരമ്പരാഗത മേഖലകളിലുള്ള അവരുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കല്‍, പൊതുജനാരോഗ്യവും വിദ്യാഭ്യാസസംവിധാനവും ശക്തിപ്പെടുത്തല്‍, പരിസ്ഥിതിസന്തുലനവും ലിംഗസമത്വവും ഉറപ്പുവരുത്തല്‍ തുടങ്ങിയവയും നയപ്രഖ്യാപനത്തിന്റെ ഭാഗമാണ്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ, ബലം, ആയുസ്സ് എന്നിവയും പ്രശ്‌നപരിഹാരമാര്‍ഗങ്ങളും തിട്ടപ്പെടുത്താന്‍ ലഭ്യമാകുന്ന മികച്ച വിദഗ്ധര്‍ അടങ്ങിയ മള്‍ട്ടി ഡിസിപ്ലിനറി ടീം സ്ഥാപിക്കാന്‍ നിയമപരമായി ശ്രദ്ധിക്കും. അതേസമയം മുല്ലപ്പെരിയാര്‍പ്രശ്‌നത്തില്‍ നിയമസഭ പാസ്സാക്കിയ പ്രമേയത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. വളരെ കുറഞ്ഞ പരിസ്ഥിതിആഘാതം ഉണ്ടാക്കുന്ന കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ ഏറ്റെടുക്കുന്ന കാര്യം തല്പരകക്ഷികളുമായി ആലോചിക്കും. കുറഞ്ഞത് ഒരു തെര്‍മല്‍ പവര്‍ പ്ലാന്റെങ്കിലും ഏറ്റെടുക്കുന്നതും ഇത്തരത്തില്‍ ആലോചിക്കും.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമഗ്ര ആരോഗ്യനയം നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍, കൂടുതല്‍ മെഡിക്കല്‍കോളേജുകള്‍ അനുവദിച്ച മുന്‍സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായ സമീപനമാണ് മുന്നോട്ട് വയ്ക്കുന്നത്. പുത്തടിയ മെഡിക്കല്‍ കോളേജുകളെപ്പറ്റി പരാമര്‍സഹിക്കാതെ പ്രീെ്രെപമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ ലക്ഷ്യമിട്ട് സമഗ്രമാറ്റത്തിനായുള്ള മാസ്റ്റര്‍പ്ലാന്‍ ആവിഷ്‌കരിക്കും. വിദ്യാഭ്യാസസമ്പ്രദായം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാക്കി പുന:ക്രമീകരിക്കും.
നവലിബറല്‍നയങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്ത്യയുടെ മതേതരസ്വഭാവം ദുര്‍ബലപ്പെടുത്താനുമുള്ള നിരന്തരശ്രമങ്ങളുണ്ടെന്ന് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചു. പഞ്ചവത്സരപദ്ധതി വേണ്ടെന്ന് വയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം ദീര്‍ഘവീക്ഷണമില്ലായ്മ കൊണ്ടാണ്. സംസ്ഥാനം ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുന്നുവെന്ന് വെളിപ്പെടുത്തുന്ന നയപ്രഖ്യാപനം, കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി വാര്‍ഷികപദ്ധതി നടത്തിപ്പ് സ്തംഭിച്ചെന്നും കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























