സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനിലെ തൂപ്പുകാര്‍ക്ക് മണിക്കൂറിന് 40 രൂപ നല്‍കണമെന്ന് ഹൈക്കോടതി

സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിലെ തൂപ്പുകാര്‍ക്ക് മണിക്കൂറിന് 40 രൂപവച്ച് നല്‍കാനുള്ള മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
കഴിഞ്ഞ ആറു വര്‍ഷത്തെ കുടിശിക ഉള്‍പ്പെടെയുള്ള വേതനം നല്‍കാനും ഇക്കാര്യം ബിവറേജസ് കോര്‍പ്പറേഷന്റെ ഓഫീസുകളിലും ഔട്ട്‌ലെറ്റുകളിലും പ്രദര്‍ശിപ്പിക്കാനും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉത്തരവിട്ടു.
ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ രണ്ടുമുതല്‍ മൂന്നു മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്ന തൂപ്പുകാര്‍ക്ക് 20 രൂപയാണ് ശമ്പളം നല്‍കിയിരുന്നത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീ തൊഴിലാളികളാണ്. ചിലവന്നൂര്‍ പാലത്തറ പി.എ. അനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൂലി വര്‍ധിപ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. കോര്‍പ്പറേഷന്‍ ഇതിനെതിരേയാണു ഹൈക്കോടതിയെ സമീപിച്ചത്.
കോര്‍പ്പറേഷന്‍, നഗരസഭ പരിധിയില്‍ മണിക്കൂറില്‍ 40 രൂപയും പഞ്ചായത്ത് പരിധിയില്‍ 36 രൂപയും കൂലി വര്‍ധിപ്പിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നത്. ആറുമാസത്തിനകം കൂലി വര്‍ധന നടപ്പാക്കണമെന്നും പറഞ്ഞിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























