ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്; ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍; വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായം

ബജറ്റില്‍ പ്പറഞ്ഞ വാക്കു പാലിച്ച് എല്‍ഡിഎഫ്. ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നായിരുന്നു പ്രകടന പത്രികയിലെ വാഗ്ദാനം. ഭിന്നലിംഗക്കാര്‍ക്ക് വേണ്ടിയും പ്രത്യേക പദ്ധതികളുമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ്. 60 വയസുകഴിഞ്ഞ ഭിന്നലിംഗക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കും. ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കാനും തോമസ് ഐസക് ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു.
സ്ത്രീക്ഷേമത്തിന് പ്രത്യേക വകുപ്പ് ധനമന്ത്രി ഡോ. ടിഎന്‍ തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. സ്ത്രീ ക്ഷേമപദ്ധതികള്‍ക്കായി 91 കോടി രൂപ അനുവദിച്ചു. സ്‌കൂളുകളില്‍ സ്ത്രീ സൌഹൃദ കക്കൂസുകള്‍ നിര്‍മ്മിക്കും. കുടുംശ്രീക്ക് 200 കോടി രൂപ അനുവദിച്ചു. കുടുംബശ്രീക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ നല്‍കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























