ബജറ്റ് : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും

മെഡിക്കല്‍, ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളുടെ നവീകരണത്തിന് 1000 കോടി രൂപ വകയിരുത്തിയതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിക്കായി 100 കോടി രൂപ വകയിരുത്തി. തിരഞ്ഞെടുത്ത ജില്ലാ ആശുപത്രികളില്‍ കാത്ത് ലാബ്, താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് കേന്ദ്രങ്ങള്‍ എന്നിവ ആരംഭിക്കും.
തിരുവനന്തപുരം മെഡി. കോളേജ് എയിംസ് നിലവാരത്തിലേക്ക് ഉയര്‍ത്തും. പ്രഖ്യാപിച്ച ഒരു മെഡിക്കല്‍ കോളജും ഒഴിവാക്കില്ല. ഘട്ടംഘട്ടമായി ഇവയുടെ വിപുലീകരണം നടപ്പാക്കും.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി വിപുലമായ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























