ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് പ്രതീക്ഷ, സ്‌കൂളുകള്‍ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുവാനും സാങ്കേതിക വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കും

മൂന്നു മണിക്കൂറോളം നീണ്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റില്‍ വിദ്യാഭ്യാസ മേഖലക്ക് പുത്തന്‍ പ്രതീക്ഷകള്‍. സംസ്ഥാനത്തെ സ്‌കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുവാനും. സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനും ബജറ്റില്‍ തുക വകയിരുത്തി.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും ഒരു സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്തുമെന്നു നിയമസഭയില്‍ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞു. ഇതിനു വേണ്ടി വിദ്യാഭ്യാസ മേഖലയിലേക്ക് 1000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. നടപ്പു വര്‍ഷം ഇതിനായി 250 കോടി രൂപ നല്‍കി അഞ്ചു വര്‍ഷം കൊണ്ട് 1000 സ്‌കൂളുകള്‍ രാജ്യനത്ര നിലവാരത്തിലേക്കുയര്‍ത്തും.
സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യകൈത്തറി യൂണിഫോം വിതരനാം ചെയ്യും. എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ളാസുകള്‍ ഹൈടെക് നല്‍കുന്നതിന് 500 കോടി രൂപയും വകയിരുത്തി.ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതി വര്‍ഷം പുസ്തകം വാങ്ങുന്നതിനും മറ്റുമായി 500 രൂപ, യൂണിഫോമിന് 750 രൂപ, യാത്രാവശ്യങ്ങള്‍ക്കു 1000 രൂപ, എസ്‌കോര്‍ട്ടിന് 1000 രൂപ, റീഡര്‍ക്കു 750 രൂപ എന്നിങ്ങനെ വകയിരുത്തി.
കേരളത്തിലെ 52 സര്‍ക്കാര്‍ ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍ക്കും എന്‍ജിനീയറിങ് കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മാന്ദ്യ വിരുദ്ധ പാക്കേജില്‍ നിന്നു 500 കോടി രൂപ വകയിരുത്തി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, തൃശ്ശൂര്‍ കേരള വര്‍മ കോളേജ്, പാലക്കാട് വിക്ടോറിയ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നെ കോളേജുകളുടെ ആധുനീകരണത്തിനു പ്രത്യേക നിക്ഷേപ നിധിയില്‍ നിന്ന് 150 കോടി രൂപയും വകയിരുത്തി.
കല്പറ്റ,മൂന്നാര്‍, കട്ടപ്പന എന്നെ പ്ലാന്റേഷന്‍ മേഖലയിലെ കോളേജുകളില്‍ രണ്ടു വീതം ബിരുദാനന്തര കോഴ്‌സുകളും അനുവദിച്ചു.
ആശ്വാസ് പദ്ധതിയിലുള്‍പ്പെടുത്തി സ്‌കൂളുകളെ ആര്‍ട്‌സ്, സ്‌പോര്‍ട് ഹബ്ബുകളാക്കി മറ്റും. ഇതിനായി ബജറ്റില്‍ നിന്നും അഞ്ചു കോടി രൂപ അനുവദിച്ചു. സാമ്പത്തിക മാന്ദ്യം അലയടിക്കുമ്പോഴും വിദ്യാഭ്യാസ മേഖലയെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തുവാനും വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തീക പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും ബജറ്റില്‍ ശ്രമിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























