മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല, മുഖ്യവിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി, മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ല. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ഉത്തരവ് സര്‍ക്കാര്‍ തള്ളി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രിമാര്‍ മുന്‍പ് നടത്തിയിരുന്ന വാര്‍ത്താ സമ്മേളനവും പിണറായി ഒഴിവാക്കി. ഇതോടെയാണ് വിവരാവകാശം വഴി മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ പ്രവര്‍ത്തകര്‍ ആരാഞ്ഞത്.
ഇതിനിടെ വിവരാവകാശ നിയമപ്രകാരം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആരായുന്നവര്‍ക്ക് മറുപടി നല്‍കണമെന്ന നിലപാടിലുറച്ച് മുഖ്യവിവരാവകാശ കമീഷണര്‍ വിന്‍സന്‍ എം. പോള്‍. ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നിരസിച്ചെന്ന പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാതീരുമാനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിയമപ്രകാരം സര്‍ക്കാര്‍ ബധ്യസ്ഥമാണ്. തീരുമാനങ്ങള്‍ സര്‍ക്കാര്‍ സൈറ്റിലും ഗസറ്റിലും പ്രസിദ്ധീകരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്തുനല്‍കിയിട്ടുണ്ട്.
പക്ഷേ, ഇപ്പോഴും മറുപടി ലഭ്യമാകുന്നില്ലെന്ന ആക്ഷേപം കേള്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആരെങ്കിലും അപ്പീല്‍ നല്‍കിയാല്‍ മാത്രമേ തനിക്ക് ഇടപെടാനാകൂ. പരാതികള്‍ ലഭിക്കുന്നപക്ഷം ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്നും വിന്‍സന്‍ എം. പോള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















