ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു... മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്

മിന്നലേറ്റ് നിരവധി പേർ നിലത്തേക്ക്... ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു. മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്. വൈകുന്നേരം അഞ്ച് മണിയോടെ മംഗളാദേവിയിലേക്കുള്ള കാനന പാതയിൽ ഒൻപതാം വളവിലാണ് ഇടിമിന്നലുണ്ടായത്.
മിന്നലേറ്റ് പലരും നിലത്ത് വീണു. ഇടുക്കി ജില്ലാ ആസ്ഥാനത്തെ സിപിഒ അൻസാറിൻ്റെ ഇടത് കൈമുട്ടിന് പൊട്ടലുണ്ടായി. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റുള്ളവരിൽ മൂന്ന് പേർ തമിഴ്നാട് സ്വദേശികളാണ്.
https://www.facebook.com/Malayalivartha























