പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു.
മഗ്രാഹട്ട് പശ്ചിമിലെ 11 പോളിംഗ് സ്റ്റേഷനുകളിലും ഡയമണ്ട് ഹാര്‍ബറിലെ 4 സ്റ്റേഷനുകളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുകയെന്ന് കമ്മീഷന്‍ . ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതിനെ തുടര്‍ന്ന് മേയ് രണ്ടിന് ഈ പതിനഞ്ച് കേന്ദ്രങ്ങളിലും വോട്ടര്‍മാര്‍ക്ക് വീണ്ടും വോട്ട് രേഖപ്പെടുത്താവുന്നതാണ്.
ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്. ഏപ്രില്‍ 29-ന് നടന്ന വോട്ടെടുപ്പില്‍ ക്രമക്കേടുകള്‍ നടന്നതായി റിട്ടേണിങ് ഓഫീസര്‍മാരും ഒബ്സര്‍വര്‍മാരും റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആ ദിവസത്തെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കി. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 58(2) പ്രകാരമാണ് ഏപ്രില്‍ 29-ലെ വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha






















