Widgets Magazine
31
Aug / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടും; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: പ്രവചനം ശക്തമായാൽ ഇക്കുറി ഓണം മഴയെടുക്കും...


അലവിലെ വീടിനുള്ളിൽ ദമ്പതികളുടെ മരണം – പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ; തലയ്ക്കടിച്ച് ഭാര്യയെ കൊന്ന്, സ്വയം തീകൊളുത്തി...


ഏറ്റവും വലിയ നഗരമായ ഗസ്സ സമ്പൂര്‍ണമായി കീഴടക്കാന്‍ കോപ്പുകൂട്ടുകയാണ്.. ഇനി മുതല്‍ ഗസ്സ നഗരം ഒഴിച്ചുള്ളയിടങ്ങളില്‍ ചെറിയ ആക്രമണ ഇടവേളകള്‍ തുടരും..


സ്‌ഫോടക വസ്തു ഉണ്ടാക്കിയത് സംശയാസ്പദം..വീട് വാടകയ്‌ക്കെടുത്ത് അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു..2016ൽ ൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ..


യുഎസിൽ നടുറോഡിൽ ആയോധനാഭ്യാസം..സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു കൊന്നു.. ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നത്..

കോളേജുകളുടെ പിടിപ്പുകേട് കാരണം അഞ്ച് ജില്ലകള്‍ക്ക് നഷ്ടമാകുന്നത് പ്രതിവര്‍ഷം 7000 ഡിഗ്രി,പി.ജി സീറ്റുകള്‍

15 JULY 2016 06:03 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാനത്ത് ഡിഗ്രി കോഴ്‌സുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കെ, സര്‍ക്കാര്‍എയ്ഡഡ് കോളജുകളുടെ പിടിപ്പുകേട് കാരണം വര്‍ഷംതോറും നഷ്ടപ്പെടുന്നത് 7000 ഡിഗ്രി, പി.ജി സീറ്റുകള്‍. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍എയ്ഡഡ് കോളജുകളിലാണ് ഇത്രയും സീറ്റുകള്‍ നഷ്ടമാവുന്നത്. സീറ്റ് ലഭിക്കാതെ പതിനായിരങ്ങള്‍ പുറത്തുനില്‍ക്കുമ്പോഴാണിത്. നിയമപ്രകാരം ലഭിക്കേണ്ട സീറ്റ് വര്‍ധനക്ക് കോളജുകള്‍ രംഗത്തുവരാത്തതാണ് ഈ അവസ്ഥക്ക് കാരണം.

കോഴ്‌സ് അനുവദിച്ച കാലത്തെ സീറ്റുമായാണ് ഭൂരിപക്ഷം സര്‍ക്കാര്‍, എയ്ഡഡ് കോളജുകള്‍ ഇന്നും പ്രവര്‍ത്തിക്കുന്നത്. കൂടുതല്‍ പേരെ പ്രവേശിപ്പിച്ചാല്‍ റിസള്‍ട്ടിനെ ബാധിക്കുമെന്ന് പറഞ്ഞാണ് കോളജുകളുടെ പിന്മാറ്റം.അഞ്ചു ജില്ലകളിലെ 80ഓളം സര്‍ക്കാര്‍എയ്ഡഡ് കോളജുകളിലായി ഡിഗ്രിക്ക് 5812ഉം പി.ജിക്ക് 1219ഉം അധിക സീറ്റുകളാണ് എല്ലാ വര്‍ഷവും നഷ്ടമാവുന്നത്. സര്‍ക്കാറിന് സാമ്പത്തികബാധ്യതയൊന്നുമില്ലാഞ്ഞിട്ടും ഇക്കാര്യത്തില്‍ ആരും ഇടപെടുന്നില്ല. 

സീറ്റ് വര്‍ധന ആവശ്യപ്പെട്ട് കോളജുകള്‍ സര്‍വകലാശാലക്ക് അപേക്ഷനല്‍കുകയാണ് വേണ്ടത്. അപേക്ഷിക്കുന്നിലെന്നുമാത്രമല്ല, സര്‍വകലാശാല മാര്‍ജിനല്‍ സീറ്റ് അനുവദിച്ചാലും ഈ കോളജുകള്‍ സ്വീകരിക്കുന്നിലെന്നതാണ് വിചിത്രം. സര്‍ക്കാര്‍ കോളജുകളില്‍ ഒരെണ്ണംപോലും സീറ്റ് വര്‍ധന ആവശ്യപ്പെടാറില്ല. അണ്‍ എയ്ഡഡ് കോളജുകള്‍ കോഴ്‌സും സീറ്റുകളും വാരിക്കൂട്ടുകയും ചെയ്യുന്നു.കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലെ സര്‍ക്കാര്‍എയ്ഡഡ് കോളജുകളില്‍ വിവിധ കോഴ്‌സുകളിലായി ആകെ 18,722 ഡിഗ്രി സീറ്റാണുള്ളത്. സര്‍വകലാശാലാ ചട്ടപ്രകാരം ഈ കോളജുകള്‍ക്ക് 24,534 സീറ്റിന് അര്‍ഹതയുണ്ട്. വര്‍ധന ആവശ്യപ്പെടാത്തതുവഴി 5812 സീറ്റാണ് (31 ശതമാനം) നഷ്ടപ്പെടുന്നത്. പി.ജിക്ക് 2931 സീറ്റാണ് സര്‍ക്കാര്‍എയ്ഡഡ് മേഖലയിലുള്ളത്. ചട്ടപ്രകാരം ലഭിക്കേണ്ടത് 4150 സീറ്റാണ് വര്‍ഷംതോറും നഷ്ടപ്പെടുന്നതാകട്ടെ 1219 (42 ശതമാനം) സീറ്റും. 

സര്‍വകലാശാലാ ചട്ടപ്രകാരം ബിരുദ ക്‌ളാസുകളില്‍ ഭാഷാ വിഷയങ്ങള്‍ക്ക്40, ആര്‍ട്‌സ് ആന്‍ഡ് കോമേഴ്‌സ്60, ഫിസിക്‌സ്‌കെമിസ്ട്രിഗണിതം48, മറ്റ് സയന്‍സ് കോഴ്‌സുകള്‍36 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം നിജപ്പെടുത്തിയത്. പി.ജി തലത്തില്‍ ആര്‍ട്‌സ്ഭാഷഗണിതം 1520, സയന്‍സ് 12 എന്ന പ്രകാരമാണ് സീറ്റ് കണക്കാക്കിയത്. ഈ സീറ്റുനില ഭൂരിപക്ഷം കോളജുകളിലുമില്ല. കോളജുകളില്‍ ഡിഗ്രി അനുവദിക്കുന്ന വേളയില്‍ ഭാഷാവിഷയങ്ങള്‍ക്ക്24, ആര്‍ട്‌സ്40, സയന്‍സ്24 സീറ്റ് ക്രമത്തിലാണ് ലഭിക്കുക. ആദ്യ ബാച്ചിലുള്ളവര്‍ സര്‍വകലാശാലാ പരീക്ഷക്ക് ഹാജരാകുന്നതോടെ ചട്ടപ്രകാരമുള്ള സീറ്റ് വര്‍ധനക്ക് അര്‍ഹതയുണ്ട്. ഇതിനായി സര്‍വകലാശാലയില്‍ അപേക്ഷിക്കുകയാണ് വേണ്ടത്.

എന്നാല്‍, തൃശൂര്‍ മുതല്‍ വയനാട് വരെയുള്ള ജില്ലകളിലെ സര്‍ക്കാര്‍എയ്ഡഡ് കോളജുകളില്‍ ഭൂരിപക്ഷവും സീറ്റ് വര്‍ധനക്ക് ശ്രമിക്കുന്നില്ല. അപേക്ഷ നല്‍കിയാല്‍ ഒരു ഉത്തരവിലൂടെ സീറ്റ് വര്‍ധിപ്പിക്കാനുമാവും. അതേസമയം, എയ്ഡഡ് കോളജുകള്‍ നടത്തുന്ന സ്വാശ്രയ കോഴ്‌സുകളുടെ സീറ്റ് വര്‍ധനക്ക് അപേക്ഷിക്കുകയും ചെയ്യും. 

ക്‌ളാസില്‍ കൂടുതല്‍പേര്‍ എത്തുന്നതില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകര്‍ക്ക് താല്‍പര്യമില്ല. നിയമപ്രകാരം ലഭിക്കേണ്ട സീറ്റിനെക്കുറിച്ച് വിദ്യാര്‍ഥികളും ബോധവാന്മാരല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാഘോഷം കെഎസ്ആര്‍ടിസി ബസില്‍ അടിച്ചുപൊളിച്ച് വിദ്യാര്‍ഥികള്‍: ഡ്രൈവറുടെ ലൈസന്‍സ് ആര്‍ടിഒ കൊണ്ടുപോയി  (38 minutes ago)

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (50 minutes ago)

കൃഷിഭവനില്‍ നടന്ന യോഗത്തിനിടയില്‍ എത്തിയ അധിഥി; മേശപ്പുറത്തും ചാടി കയറിയും കൃഷിഭവനില്‍ നിന്ന് ഇറങ്ങിയോടിയുമാണ് ആളുകള്‍  (57 minutes ago)

അഞ്ച് ദിവസം കൊണ്ട് സപ്ലൈകോ നേടിയത് 72 കോടി രൂപയുടെ വിറ്റുവരവ്  (1 hour ago)

വിവാഹിതയായ സ്ത്രീയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് പറയാനാകില്ലെന്ന് കോടതി  (2 hours ago)

നടി റിനിക്കെതിരെ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വര്‍ രംഗത്ത്  (3 hours ago)

സി കെ ജാനു എന്‍ഡിഎ വിട്ടു  (3 hours ago)

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍  (3 hours ago)

ചൈനയില്‍ നരേന്ദ്ര മോദിക്ക് വന്‍ സ്വീകരണം  (4 hours ago)

വാഹനത്തിന് മുകളില്‍ ചാടിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ മിഠായി നീട്ടി രാഹുല്‍  (4 hours ago)

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വീയപുരം ചുണ്ടന് കിരീടം  (4 hours ago)

ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കെ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സ്‌കൂളിലെത്തിയ അദ്ധ്യാപകന്റെ പണിപോയി  (6 hours ago)

ഫറോക്ക് താലൂക്ക് ആശുപത്രി: 23.5 കോടിയുടെ പുതിയ കെട്ടിടം ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

ഡ്യൂട്ടിക്കിടെ യുവ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്  (7 hours ago)

Malayali Vartha Recommends