ഡിവൈഎസ്പി ഹരികൃഷ്ണനെ പറഞ്ഞു വിട്ടേക്കും

സരിതയിലൂടെ പണമുണ്ടാക്കും ഡിവൈഎസ്പി കെ ഹരികൃഷ്ണനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടേക്കും. കഴിഞ്ഞ ദിവസം ഹരികൃഷ്ണന്റെ വീടുകളിലും ഫ്‌ലാറ്റുകളിലും ബന്ധുവീടുകളിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഹരിപ്പാടുള്ള സ്വന്തം വീട്ടിലും കായുകുളത്തുള്ള ഭാര്യ വീട്ടിലും റെയ്ഡ് നടന്നു. കോടികണക്കിനു രൂപയാണ് ഹരികൃഷ്ണന്‍ സമ്പാദിച്ചിട്ടുള്ളത്.
യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്റെ നോമിനിയാണ് ഹരികൃഷ്ണന്‍. ഐ ഗ്രൂപ്പുകാരനായ തങ്കച്ചന്‍ രമേശ് ചെന്നിത്തലയോട് പറഞ്ഞിട്ടാണ് ഹരികൃഷ്ണനെ പെരുമ്പാവൂരില്‍ നിയമിച്ചത്. പെരുമ്പാവൂരില്‍ നിന്നാണ് സരിതയെ ആദ്യം പിടികൂടിയത്. സരിതയുടെ കൈയിലുണ്ടായിരുന്ന സിഡിയും പെന്‍ഡ്രൈവും ഒരാള്‍ ലക്ഷങ്ങള്‍ക്ക് വിറ്റെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നേരിട്ടാണ് ഹരികൃഷ്ണനെ പിടികൂടിയത്. ഹരികൃഷ്ണനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്. വിജിലന്‍സ് റെയ്ഡ് നടന്നത്. സരിതയുമായി ഇടപാടുള്ള ഉന്നതര്‍ക്ക് സംരക്ഷണം നല്‍കിയെന്ന ആരോപണം ഹരികൃഷ്ണന്റെ പേരിലുണ്ട്. അര്‍ദ്ധരാത്രിയാണ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാര്‍ കമ്മീഷന്‍ ഇതിനെതിരെ ഉത്തരവ് പാസാക്കിയിരുന്നു. എന്നാല്‍ തൃപ്തികരമായ മറുപടി നല്‍കാന്‍ ഹരികൃഷ്ണന് കഴിഞ്ഞില്ല.
സരിതയുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ നടപടി വരുമെന്ന് ഉറപ്പായി കഴിഞ്ഞു. പോലീസ് സേനയിലെ ഉദ്യോഗസ്ഥന്‍ കോടി കണക്കിന് രൂപ അനധികൃതമായി സമ്പാദിക്കുമ്പോള്‍ അതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ അച്ചടക്കരാഹിത്യത്തിന്റെയും അധികാര ദുര്‍വിനിയോഗത്തിന്റേയും പേരില്‍ ജോലി നഷ്ടപ്പെടാനാണ് സാധ്യത.
https://www.facebook.com/Malayalivartha






















