അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളില്‍ എക്‌സൈസ് സംഘത്തിന്റെ റെയ്ഡ്, പന്ത്രണ്ടു പേര്‍ അറസ്റ്റില്‍

എക്‌സൈസ് കമ്മീഷണര്‍ ഋഷി രാജ് സിങിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ വന്‍ റെയ്ഡ്. ഇന്ന് രാവിലെ 6 മണി മുതല്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 അന്യ സംസ്ഥാന തൊഴിലാളികളെ അറസ്റ്റു ചെയ്തു. പ്രധാനമായും കൊച്ചി, തൃശൂര്‍ ജില്ലകളിലെ ക്യാമ്പുകാലിലാണ് സംഘം പരിശോധന നടത്തുന്നത്. 22 സംഘങ്ങളായി തിരിഞ്ഞ് പോലീസിന്റെ സഹായത്തോടെയാണ് എക്‌സൈസ് സംഘം റെയ്ഡ് നടത്തിയത്.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മദ്യവും മയക്കുമരുന്ന് ഉപയോഗവും ശക്തമാണെന്ന ആരോപണം ശകതമായിരുന്നു. പെരുമ്പാവൂരിലെ ക്യാമ്പുകളില്‍ നിന്ന് കഞ്ചാവും ഗുഡ്കയും പരിശോധനക്കിടയില്‍ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളായ പന്ത്രണ്ടു പേരെ അറസ്റ്റു ചെയ്തത്.
കേരളത്തില്‍ നിരോധിച്ച പല ലഹരി മരുന്നുകളും അന്യ സംസ്ഥനങ്ങളില്‍ നിന്നു കൊണ്ടു വന്ന് സംസ്ഥാനത്തൊട്ടാകെ വില്പന നടത്തുന്നത് കേരളത്തില്‍ വര്‍ഷങ്ങളായി സ്ഥിര താമസക്കാരായ അന്യ സംസ്ഥാന തൊഴിലാളികളാണ്. നാട്ടില്‍ പോയി വരുമ്പോള്‍ ട്രെയിനിലും ബസിലുമായി ലഹരിമരുന്നുകള്‍ കടത്തിക്കൊണ്ടു വരുന്നതായി എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha





















