മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ പോലീസിനെ ആക്രമിച്ചു

താനൂരില്‍ പോലീസിന് നേരെ ആക്രമണം അഴിച്ചുവിട്ടത് മുസ്ലീംലീഗ് പ്രവര്‍ത്തകരാണെന്നും പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നും പരിക്കേറ്റ് പോലീസുകാരന്‍. രാത്രിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പോലീസിനെ കയ്യേറ്റം നടത്തിയതായും കണ്ണിന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പോലീസുകാരില്‍ ഒരാളായ ജിനേഷാണ് പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു അറസ്റ്റുമായി ബന്ധപ്പെട്ട കേസിലായിരുന്നു പോലീസിനെ ലീഗുകാര്‍ ആക്രമിച്ചത്. അക്രമികള്‍ അടിച്ചു തകര്‍ത്ത ജീപ്പിന്റെ ചില്ല് കണ്ണില്‍ കൊണ്ടാണ് ജിനേഷിന് പരിക്കേറ്റിരിക്കുന്നത്. ഇയാള്‍ പിന്നീട് ചികിത്സ തേടുകയും ചെയ്തു. വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും തന്നെ മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് ഇയാള്‍ പറഞ്ഞു.
പോലീസ് ജീപ്പ് തകര്‍ത്ത് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ മോചിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. കമ്പിവടിയും കല്ലുകളുമായാണ് ലീഗുകാര്‍ ആക്രമണം നടത്തിയത്. പ്രതിയെ ജീപ്പില്‍ കയറ്റി നീങ്ങുമ്പോള്‍ ഇവര്‍ വഴി തടയുകയും പോലീസിനെ ആക്രമിക്കുകയും പ്രതിയെ മോചിപ്പിക്കുകയും ചെയ്തു. പത്തു മിനിറ്റോളം ഇവര്‍ വഴിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. താനൂരിലെ തീരപ്രദശേമായ സംഭവ സ്ഥലത്ത് പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തി. ചെറിയ അക്രമ സംഘത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കനത്ത പോലീസ് സന്നാഹമാണ്.
സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയെ പിടിക്കാന്‍ രാത്രി 10 മണിക്ക് പോലീസ് എത്തിയപ്പോഴായിരുന്നു അക്രമം നടന്നത്. പ്രതിയെ ലീഗുകാര്‍ ബലമായി മോചിപ്പിച്ചതായും വിവരമുണ്ട്. നാലുപേര്‍ പ്രതികളായ സംഭവത്തില്‍ ഒരാളെ മാത്രമാണ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞുള്ളൂ. അതേസമയം പോലീസ് മനപ്പൂര്‍വ്വം തങ്ങളുടെ വീടുകളില്‍ അക്രമണം നടത്തുകയാണെന്നാണ് ലീഗുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















