ദേശീയപാതകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ഗതാഗത യോഗ്യമാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍

സംസ്ഥാനത്ത് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് ന്യായവില ഉറപ്പാക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് ന്യായവില ഉറപ്പാക്കാനുളള നടപടികള്‍ക്കായി അതത് ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ദേശീയപാത വികസനം, ഭൂമി ഏറ്റെടുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് സി.ദിവാകരന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയപാതയുമായി ബന്ധപ്പെട്ട് തര്‍ക്കമുളള സ്ഥലങ്ങളില്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രാദേശിക തര്‍ക്കങ്ങളാണ് പ്രശ്‌നമായിട്ടുളളത്. എങ്കിലും ദേശീയപാത വികസനം നടപ്പാക്കണം എന്നുറച്ച് തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് നീങ്ങുന്നത്. ദേശീയപാത വികസനം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha





















