മുഖ്യമന്ത്രി നടത്തിയത് അനാവശ്യ പരാമര്‍ശം, കുറ്റ്യാടിയിലെ കൊലപാതകം രാഷ്ട്രീയവല്‍ക്കരിക്കുന്നു, മുഖ്യമന്ത്രിക്ക് മറുപടിയുമായി എസ്ഡിപിഐ നേതാവ്

എസ്ഡിപിഐ ആളെക്കൊല്ലി സംഘടനകളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചതിനെ വിമര്‍ശിച്ചു കൊണ്ട് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം നസറുദ്ദീന്‍ എളമരം രംഗത്ത്. `എസ്ഡിപിഐ കൊലപാതകം നടത്താന്‍ പരിശീലനം നല്കുന്നുണ്ടെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. എസ്.ഡി.പി.ഐ ഒരു വിധത്തിലുമുള്ള തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടതായി തെളിയിക്കാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. എസ്.ഡി.പി.ഐക്ക് സി.പി.എമ്മിനോടോ കോണ്‍ഗ്രസിനോടോ, മുസ് ലിം ലീഗിനോടൊ മൃദുസമീപനമോ ശത്രുതയോ ഇല്ലെന്നും നസറുദ്ദീന്‍ വ്യക്തമാക്കി.
എസ്ഡിപിഐ ആളുകളെ എളുപ്പത്തില്‍ എങ്ങനെ കൊല്ലാമെന്നതിന് പ്രത്യേകം ക്ളാസ് നല്‍കുന്നുണ്ടെന്നും, എസ്ഡിപിഐ ക്കു പോലീസ് സ്റ്റേഷനുകളില്‍ സല്‍ക്കാരം നല്‍കിയിരുന്ന കാലം കഴിഞ്ഞു എന്നും കുറ്റ്യാടിയിലെ വേളത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്നും കേസുമായി ബന്ധപ്പെട്ട് പോലീസില്‍ നിന്നു വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു.
കുറ്റ്യാടിയില്‍ നടന്നത് വ്യക്തികള്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചതാണ്, ഇത്തരം സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. വേളത്തെ ലീഗ് പ്രവര്‍ത്തകന്‍ മരിച്ചതില്‍ എസ്ഡിപിഐ എന്ന പാര്‍ട്ടിക്ക് ബന്ധമില്ലെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ അംഗം കൊലപാതകം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ഒരിക്കലും പാര്‍ട്ടി ന്യായീകരിക്കില്ല, അത്തരക്കാര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും നസറുദ്ദീന്‍ എളമരം വ്യക്തമാക്കി.
വസ്തുതകള്‍ വെളിച്ചെത്തു കൊണ്ടുവരുന്ന തരത്തില്‍ അന്വേഷണം നടത്താനുള്ള ബാധ്യത ആഭ്യന്തര വകുപ്പിനാണുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ല.വിവേചനവും മുന്‍വിധികളുമില്ലാതെ പ്രവര്‍ത്തിക്കേണ്ടത് മുഖ്യമന്ത്രിയുടെ ബാധ്യതയാണെന്നും നസറുദീന്‍ എളമരം വ്യക്തമാക്കി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതങ്ങള്‍ നടത്തിയ പാര്‍ട്ടിയിലെ അംഗമാണോ ഇതു പറയേണ്ടിയിരുന്നത് എന്നും എളമരം ചോദിച്ചു.
https://www.facebook.com/Malayalivartha





















