സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പഠനത്തിനോട് താത്പര്യം കുറയുന്നുവെന്ന് കണക്കുകള്‍

സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പഠനത്തിനോട് താത്പര്യം കുറയുന്നു. രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയാകുമ്പോള്‍ 13,900 ഓളം സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇരുപത്തിയെട്ടു സ്വാശ്രയകോളേജുകളില്‍ പല ബ്രാഞ്ചുകളിലും ഒരുകുട്ടി പോലുമില്ല. കുട്ടികളെ കിട്ടാത്ത സ്വാശ്രയകോളേജുകള്‍ അടച്ചുപൂട്ടുകയാണ് വേണ്ടതെന്ന് വിദ്യാഭ്യാസവിദഗ്ധര്‍ പറയുന്നു.
പ്രവേശനപരീക്ഷ കമ്മിഷണറുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ 13,900 മെറിറ്റ് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. 24,400 മെറിറ്റ് സീറ്റുകളില്‍ പ്രവേശനം നേടിയത് 10,500 കുട്ടികള്‍ മാത്രം. പലസ്വാശ്രയകോളേജുകളിലേക്കും കുട്ടികളെത്താന്‍ വിമുഖത കാട്ടുന്നതായി പ്രവേശനപരീക്ഷാ കമ്മിഷണര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇരുപത്തിയെട്ട് സ്വാശ്രയകോളേജുകളിലെ പലബ്രാഞ്ചുകളിലും ഒറ്റക്കുട്ടി പോലുമില്ല. രണ്ട് ബ്രാഞ്ചുകളില്‍ കുട്ടികളെ കിട്ടാത്ത അഞ്ച് സ്വാശ്രയകോളേജുകളുണ്ട്. 21 കോളേജുകളില്‍ മുപ്പതില്‍ താഴെ കുട്ടികള്‍ മാത്രം. ഒഴിഞ്ഞു കിടക്കന്ന സീറ്റുകളിലേക്ക് മാനദണ്ഢങ്ങള്‍ പാലിക്കാതെ മാനേജ് മെന്റ്ുകള്‍ ആളെ തിരുകാനുള്ള സാദ്ധ്യതയും വിദ്യാഭ്യാസവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു,
ഇപ്പോള്‍ പ്രവേശനം നേടിയവര്‍ ഹയര്‍ ഓപ്ഷന്‍ തേടി പോകുന്നതോടെ മൂന്നാം ഘട്ട അലോട്ട്‌മെന്റു കഴിയുമ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കാനാണ് സാദ്ധ്യത.
https://www.facebook.com/Malayalivartha





















