കാമുകിയുടെ ഫോട്ടോസ് മൊബൈല്‍ ഫോണിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കാമുകന്‍ അറസ്റ്റില്‍

കാമുകിയുടെ അര്‍ധനഗ്‌ന ചിത്രങ്ങളെടുത്ത് മൊബൈല്‍ ഫോണിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയാണു പിടിയിലായത്.
യുവാവിന്റെ സഹപാഠിയായിരുന്ന കാമുകിയുടെ വീട്ടില്‍ ഇയാള്‍ പതിവായി എത്തിയിരുന്നു. വീട്ടില്‍വച്ചാണു മൊബൈല്‍ ഫോണില്‍ പെണ്‍കുട്ടിയുടെ അര്‍ധ നഗ്‌നചിത്രം പകര്‍ത്തിയത്. കൂടാതെ വീട്ടില്‍വച്ചും കാറില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിനു മൊഴി നല്‍കി.
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തി. കാമുകന്റെ സുഹൃത്തുക്കളാണ് ചിത്രം മൊബൈലില്‍ പ്രചരിച്ചതായ വാര്‍ത്ത പെണ്‍കുട്ടിയെ അറിയിച്ചത്.
https://www.facebook.com/Malayalivartha





















