എല്‍.ഡി.ക്‌ളര്‍ക്ക് പരീക്ഷയുടെ വിജ്ഞാപനം നീട്ടാന്‍ പി.എസ്.സി തീരുമാനം

എല്‍.ഡി.ക്‌ളര്‍ക്ക് പരീക്ഷയുടെ വിജ്ഞാപനം നീട്ടിവെക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച വിജ്ഞാപനം അംഗീകരിക്കാനും ജില്ലകളിലെ പരീക്ഷാ തീയതിയും റാങ്ക് ലിസ്റ്റ് പ്രഖ്യാപന തീയതിയും നിശ്ചയിക്കാനുമിരുന്നതാണ്. ഇത് അജണ്ടയിലും ഉള്‍പ്പെടുത്തിയിരുന്നു. വിജ്ഞാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുപോയെന്നും ആറുമാസത്തേക്ക് നീട്ടിവെക്കണമെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ചെയര്‍മാന്‍ തിങ്കളാഴ്ചത്തെ യോഗത്തിലുണ്ടായിരുന്നില്ല. ഒരംഗം മാത്രം നടപടി വൈകിപ്പിക്കുന്നത് ശരിയല്ലെന്ന് നിലപാടെടുത്തു. ഭൂരിഭാഗം അംഗങ്ങളും വിജ്ഞാപനം മാറ്റണമെന്ന നിലപാട് എടുക്കുകയായിരുന്നു. പുതിയ വിജ്ഞാപനം വൈകുമ്പോള്‍ പുതിയ റാങ്ക് ലിസ്റ്റും വൈകും.
https://www.facebook.com/Malayalivartha





















