ആറന്‍മുളയില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

പമ്പയിലെ ആറന്‍മുള കടവില്‍ പള്ളിയോടം മറിഞ്ഞ് കാണാതായ രണ്ടു യുവാക്കളുടേയും മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശികളായ വിഷ്ണു, രാജീവ്കുമാര്‍ എന്നിവരുടെ മൃതദേഹങ്ങളാണ്. ആറാട്ടുപുഴയ്ക്ക് സമീപത്തുനിന്ന് കണ്ടെത്തിയത്.
നേവിയും അഗ്‌നിശമനസേനയും സംയുക്തമായി രാത്രിയിലും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് വള്ളസദ്യ വഴിപാടിനെത്തിയ കീഴ്‌ശേരിമേല്‍ പള്ളിയോടം മറിഞ്ഞ് ഇവരെ കാണാതായത്.
https://www.facebook.com/Malayalivartha





















