ഏകീകൃത കളര്‍കോഡിംഗ് മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിര്‍ബന്ധമാക്കി

കേരള തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ ബോട്ടുകള്‍ക്കും ഏകീകൃത കളര്‍കോഡിംഗ് സമ്പ്രദായം കര്‍ശനമാക്കി സര്‍ക്കാര്‍ നിര്‍ദേശം. തീരസുരക്ഷയുടെ ഭാഗമായാണു കളര്‍കോഡിംഗ് ഏര്‍പ്പെടുത്തുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം ഉത്തരവ് നല്‍കിയിരുന്നു.
ബോട്ടിന്റെ വീല്‍ ഹൌസിന് ഓറഞ്ച് നിറവും ഹള്ളിനു കടുംനീല നിറവും നല്‍കാനാണു സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. ട്രോളിംഗ് നിരോധന സമയത്തുതന്നെ കളര്‍കോഡിംഗ് നടപ്പിലാക്കണമെന്നു നിര്‍ദേശത്തിലുണ്ട്്. ട്രോളിംഗ് നിരോധനകാലം കഴിയുമ്പോള്‍ കളര്‍കോഡിംഗ് നടക്കാത്ത ബോട്ടുകളെ കടലില്‍ മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്നു ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















