ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍

തിരുവനന്തപുരത്ത് മണ്ണന്തലയ്ക്ക് സമീപം ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍ . മൂന്നുപേരുടെ മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച നിലയിലാണ്.
ധനുവച്ചപുരം പരുത്തിവിള ഗ്രേസ് കോട്ടേജില്‍ അനില്‍രാജ് (40), ഭാര്യ അരുണ (35), മകള്‍ അലീസ (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വീട്ടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച നിലയിലാണ്. ഇവര്‍ ഉറക്കത്തിലായതിനാല്‍ അറിഞ്ഞില്ല. ഇതില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം ഇവരുടെ മരണത്തിന് കാരണമെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു.
ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ മൂന്നുമുറികളാണുളളത്. ഇതിനാകട്ടെ ജനാലകള്‍ ഇല്ല. വീട്ടിനുള്ളിലെ ഹാളിലാണ് ഫ്രിഡ്ജ് വെച്ചിരുന്നത്. അതാകട്ടെ പൊട്ടിത്തെറിച്ച് ഡോര്‍ പുറത്തേക്ക് തുറന്ന നിലയിലായിരുന്നു. ഫ്രിഡ്ജിന്റെ പിന്‍വശത്ത് ചുമരില്‍ കരിയും പുകയും പടര്‍ന്നിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം ഫ്രിഡ്ജ് പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് സൂചന.
https://www.facebook.com/Malayalivartha























