കൊല്ലപ്പെട്ട ദില്ലി മലയാളി തന്നെ ചൂഷണം ചെയ്തതായി അറസ്റ്റിലായ യുവതി: നിരവധി തവണ വീട്ടിലേക്ക് വിളിച്ചു; മാധ്യമപ്രവര്‍ത്തകയുടെ പിതാവിന്റെ മരണം പ്രതികാരം മൂലം?

മലയാളി മാധ്യമപ്രവര്‍ത്തകയുടെ പിതാവിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അറസ്റ്റിലായ യുവതി. കൊല്ലപ്പെട്ട വിജയകുമാര്‍ തന്നെ തൊഴില്‍ വാഗ്ദാനം നല്‍കി നിരവധി തവണ ചൂഷണം ചെയ്‌തെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കി.
കഴിഞ്ഞ രണ്ടു വര്‍ഷമായി വിജയകുമാര്‍ തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നെന്നും ഏഴു തവണ വീട്ടിലേക്ക് വിളിച്ചിരുന്നെന്നും യുവതി മൊഴി നല്‍കി. ഇതിന്റെ ദേഷ്യത്തിലാണ് വിജയകുമാറിനെ താന്‍ കൊലപ്പെടുത്തിയതെന്ന് യുവതി സമ്മതിച്ചായും സൂചനയുണ്ട്.
ദില്ലി പാലം സ്വദേശിനിയായ 25 കാരിയാണ് കേസില്‍ പിടിയിലായത്. രാജ്യസഭാ ടിവിയിലെ രാജ്യസഭ ടിവിയിലെ പ്രൊഡ്യൂസര്‍ ആയ അമ്പിളിയുടെ പിതാവാണ് വിജയകുമാര്‍. മയൂര്‍ വിഹാറിലെ സമാചാര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് വിജയകുമാര്‍ താമസിച്ചിരുന്നത്. ഭാര്യയും ഒപ്പം ഉണ്ടായിരുന്നു.
മകളും ഭര്‍ത്താവും ഇതേ ഹൗസിങ് കോംപ്ലക്‌സിലെ മറ്റൊരു ഫ് ളറ്റിലാണ് താമസം. ജൂലൈ 20ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മകള്‍ അമ്പിളി അച്ഛനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചില്ല. തുടര്‍ന്ന് ഫ് ളാറ്റിലെത്തി നോക്കിയപ്പോഴാണ് വിജയകുമാര്‍ കുത്തേറ്റു മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്.
https://www.facebook.com/Malayalivartha























