സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന്‍ ചുമതലയേല്‍ക്കും

അഞ്ജു ബോബി ജോര്‍ജ് രാജി വച്ചതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി ടി.പി.ദാസന്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് 3.30ഓടെയാണ് ദാസന്‍ ചുമതലയേല്‍ക്കുക. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും ദാസന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരുന്നു. മുന്‍ എം.എല്‍.എ വി.ശിവന്‍ കുട്ടിയേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
ദാസന്റെ നേതൃത്വത്തില്‍ ഒരു താല്‍ക്കാലിക കമ്മിറ്റിയാവും നിലവില്‍ വരിക. പ്രമുഖ മുന്‍ അത്‌ലറ്റുകളായ മേഴ്‌സിക്കുട്ടന്‍, കെ.എം ബീനാമോള്‍, മുന്‍ ബാഡ്മന്റണ്‍ താരം ജോര്‍ജ് മാത്യു, വോളിബാള്‍ താരം കിഷോര്‍ കുമാര്‍ എന്നിവരേയും കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























