സര്‍ക്കാര്‍ ജീവനക്കാരനെ നഗ്‌നനാക്കി സ്ത്രീക്കൊപ്പം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തിയ ഏഴു പേര്‍ അറസ്റ്റില്‍: യുവതികളും വിദ്യാര്‍ഥിനികളുമടങ്ങിയ സംഘം യുവാക്കളെ വീഴ്ത്തുന്നത് ഇങ്ങനെ

ഒരിടവേളക്കുശേഷം കേരളത്തില്‍ വീണ്ടും ബ്ലൂ ബ്ലാക്ക് മെയ്‌ലിംഗ് സജീവമാകുന്നു. പണക്കാരെ നോട്ടമിടുന്ന സംഘം സുന്ദരിമാരെ രംഗത്തിറക്കിയാണ് നീക്കങ്ങള്‍ നടത്തുന്നത്. പരാതിക്കാര്‍ ഉണ്ടാകില്ല എന്നതാണ് സംഘത്തിന്റെ അനുകൂല ഘടകം. സര്‍ക്കാര്‍ ജീവനക്കാരനെ നഗ്‌നനാക്കി സ്ത്രീക്കൊപ്പം ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം പിടിയില്‍. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴു പേരടങ്ങിയ സംഘമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ രണ്ടു പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.കൊല്ലം സ്വദേശിയായ വികാസ് ഭവന്‍ ജീവനക്കാരനെ നഗ്‌നയായ സ്ത്രീകൊപ്പം വിവസ്ത്രനാക്കി നിറുത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. കൊല്ലം സ്വദേശിനികളായ യുവതികള്‍ ടെയിനില്‍ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പരിചയത്തിന്റെ പേരില്‍ യുവതികള്‍ സുഹൃത്തിന്റെ കുമാരപുരത്തെ ഫ് ളറ്റിലേക്ക് ക്ഷണിക്കുകയും അവിടെ വച്ച് ഇയാളെ നഗ്‌നനാക്കി യുവതികള്‍ക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു.
തുടര്‍ന്നാണ് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. എന്നാല്‍ പണം തരാനാകില്ലെന്ന് പറഞ്ഞപ്പോള്‍ ഫോട്ടോ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. യുവാവിന്റെ പേഴ്‌സിലുണ്ടായിരുന്ന പതിനായിരം രൂപയും മൊബൈല്‍ ഫോണും സംഘം തട്ടിയെടുക്കുകയും ചെയ്തു. നാലു ലക്ഷം രൂപ തരാതെ മുറി വിട്ട്് പുറത്തു പോകാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെ ഇയാള്‍ ബന്ധുവിനെയും സുഹൃത്തുക്കളെയും വിളിച്ച് പണം ആവശ്യപ്പെടുകയായിരുന്നു.
പണം ഉടന്‍ വേണമെന്ന് ആവശ്യപ്പെട്ടതില്‍ സംശയം തോന്നിയ സുഹൃത്തുക്കള്‍ കാരണങ്ങള്‍ തിരക്കുകയും വിവരം പൊലീസിനെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കുമാരപുരത്തെ വാടക വീട്ടില്‍ എത്തി പണം കൈമാറുന്നതിനിടയിലാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയതത്.
കുമാരപുരത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തായിരുന്നു തട്ടിപ്പുസംഘം പ്രവര്‍ത്തനം നടത്തിയിരുന്നത്. പലയിടത്തും ഇവര്‍ മാറിമാറി താമസിച്ച് ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിരുന്നതായി പൊലീസ് പറയുന്നു. നല്ല രീതിയില്‍ ആര്‍ഭാട വസ്ത്രങ്ങളണിഞ്ഞാണ് യുവാക്കളെ ലക്ഷ്യമിട്ട് ഇവര്‍ യാത്രചെയ്യാറെന്നും ട്രെയിന്‍ യാത്രകളിലാണ് പലരേയും പരിചയപ്പെടുന്നതെന്നും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തില്‍ തട്ടിപ്പു നടത്തിയെന്ന സൂചനകളാണുള്ളത്. അപമാനം ഭയന്ന് ആരും പൊലീസിനെ സമീപിച്ചിട്ടില്ലെന്നാണ് അനുമാനം. പിടിയിലായ പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും. തട്ടിപ്പിനിരയായ വികാസ്ഭവന്‍ ജീവനക്കാരന്റെ ബന്ധുവും സുഹൃത്തും വിവരമറിയിച്ചതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ പ്രമോദ് കുമാര്‍, കഴക്കൂട്ടം അസി. കമ്മീഷണര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്.
https://www.facebook.com/Malayalivartha























