വെള്ളിമൂങ്ങയ്ക്ക് രക്ഷകനായി ഡല്‍ഹി സുപ്രീം കോടതി അഭിഭാഷകന്‍ വില്‍സ് മാത്യൂസ്

പണമുള്ളവരോട് പൊതുവില്‍ സമൂഹത്തിന് ഭയഭക്തി ബഹുമാനമുണ്ട് എന്നാല്‍ ലക്ഷപ്രഭുവായ വെള്ളിമൂങ്ങയെ കാക്ക എന്ന് തിരിച്ചറിയും. ഇങ്ങ് കേരളത്തില്‍ നടുറോഡിലും സാധാരണക്കാരന്റെ അത്താണിയായ കോടതിയിലും വക്കീലന്‍മാരും മാധ്യമപ്രവര്‍ത്തകരും മത്സരിച്ച് തലതല്ലിപ്പൊട്ടിക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്നൊരു വ്യത്യസ്തനായ ഒരു അഭിഭാഷകനെ പരിചയപ്പെടാം. ഡല്‍ഹി സുപ്രീം കോടതി യിലെ പ്രമുഖ മലയാളി അഭിഭാഷകന്‍ പാലാ സ്വദേശി വില്‍സ് മാത്യൂസ് ആണ് വെള്ളിമൂങ്ങക്ക് രക്ഷകനായിരിക്കുന്നത്. ബ്ലാക്ക് മാര്‍ക്കറ്റില്‍ 5 മുതല്‍ 8 ലക്ഷം വിലയുള്ള വെള്ളിമൂങ്ങയെ രക്ഷിച്ച് ആശുപത്രിയിലാക്കിയിരിക്കുന്നത്. അതും വംശനാശഭീഷണി നേടുന്ന വിഭാഗത്തിലുള്ള വെള്ളിമൂങ്ങ.
രാവിലെ ആരറക്ക് ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ പാര്‍ക്കില്‍ അമ്പതോളം കാക്കള്‍ കൂട്ടമായി ഈ പക്ഷിയെ കൊത്തിക്കൊല്ലാന്‍ ശ്രമിക്കുമ്പോളാണ് ഇദ്ദേഹവും കൂട്ടരും അവിടെ എത്തുന്നത്. ഏകദേശം അര മണിക്കൂര്‍ കാക്കകളോട് യുദ്ധം നടത്തിയാണ് പക്ഷിയെ രക്ഷിച്ചെടുത്തത്. കാക്കയുടെ ആക്രമണത്തില്‍ പരിക്കേറ്റ വെള്ളിമൂങ്ങയെ പോലീസിന്റെ സഹായത്തോടെ ഡല്‍ഹിയിലെ ചാന്ദിനി ചൗക്കിലെ മൃഗാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. മൂന്നു ദിവസത്തെ ചികിത്സയും വിശ്രമവുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആരോഗ്യം വീണ്ടെടുത്ത ശേഷം കക്ഷിയെ സുരക്ഷിതമായി കാട്ടില്‍ വിടാനാണ് ഇവരുടെ തീരുമാനം.
വെള്ളിമൂങ്ങയെ സംബന്ധിച്ച് നിരവധി കഥകളും അഭ്യൂഹങ്ങളും പ്രചരിച്ചിട്ടുണ്ട്. അതിനേ തുടര്‍ന്നാണ് ബ്ലാക്ക് മാര്‍ക്കറ്റില്‍ ഇവയ്ക്ക് ലക്ഷക്കണക്കിന് രൂപ വില കിട്ടുന്നത്. ഇപ്പോഴും ചൈനയിലും ബംഗാളിലും മറ്റും പ്രാകൃത ചികിതസാ രീതികള്‍ക്കും ഇവയെ ഉപയോഗിക്കുണ്ട്. ഇവയുടെ ഔഷധ ഗുണമാണത്രെ അതിന് കാരണം, ശാസ്ത്രീയ അടിത്തറ ഇല്ലെങ്കില്‍പ്പോലും വന്‍ തോതില്‍ ഇവ വേട്ടയാടപ്പെടുന്നു. തികഞ്ഞ മനുഷ്യ സ്‌നേഹി കൂടിയായ വില്‍സ് മാത്യൂസ് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടനകളുമായി ചേര്‍ന്ന് ചെയ്യുന്നുണ്ട്. അതില്‍ പ്രധാനമായും ലോ സര്‍വ്വീസുമായി ബന്ധപ്പെട്ട സേവനങ്ങളാണ്.
https://www.facebook.com/Malayalivartha























