ഓണത്തിന് മുന്‍പ് കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ വിഎസ് സര്‍ക്കാറിനോടാവശ്യപ്പെട്ടു

കശുവണ്ടി ഫാക്റ്ററികള്‍ ഓണത്തിന് മുമ്പ് തറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഒരു ലക്ഷത്തിലേറെ വരുന്ന തൊഴിലാളികളുടെ ഏക ആശ്രയമാണ് കശുവണ്ടി ഫാക്ടറികളെന്നും അത് ഓണത്തിനു മുമ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയാലേ ഓണത്തിന് തൊഴിലാളികള്‍ക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കാന്‍ സാദ്ധ്യതയുള്ളൂവെന്നും വിഎസ് പ്രസ്താവനയിലൂടെ അറിയിച്ചു.
പട്ടിണിയിലും പരിവട്ടത്തിലും കഴിയുന്ന ഈ വിഭാഗത്തിനെ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വിഎസ് പ്രസ്താവനയില്‍ പറയുന്നു.
https://www.facebook.com/Malayalivartha























