വിജിലന്‍സ് കേസുകള്‍ക്ക് വിരാമമില്ല,തേങ്ങ സംഭരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് ഡയറകടര്‍ അശോക് കുമാര്‍ തെക്കനെ സ്ഥാനത്തു നിന്നു നീക്കി

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരഫെഡ് പച്ചത്തേങ്ങ സംഭരിച്ചതില്‍ അഴിമതി ആരോപണ വിധേയനായ കൃഷി വകുപ്പ് ഡയറകടര്‍ അശോക് കുമാര്‍ തെക്കനെ സ്ഥാനത്തു നിന്നും നീക്കി. കൊപ്ര സംഭരണം, സീഡ് അതോറിറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍. ഹോര്‍ട്ടികോര്‍പ്പില്‍ നടന്ന ക്രമക്കേടുകള്‍ എന്നിവ പരിശോധിച്ചതിനു ശേഷമാണ് നടപടി. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക തിരിമറി നടത്തിയെന്നതാമ് തെക്കനെതിരായുളള പ്രധാന ആരോപണം. ഇതിനു പുറമേ നാട്ടില്‍ നിന്നു സംഭരിച്ച ഗുണനിലവാരമുളള കൊപ്ര മറിച്ചു വിറ്റ് പകരം ഇതരസംസ്ഥാനങ്ങളില്‍ നിന്നുളള ഗുണനിലവാരം കുറഞ്ഞ ഇറക്കുമതിചെയ്തുവെന്നും ആരോപണമുണ്ടായിരുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ കൃഷിവകുപ്പില്‍ നടന്ന പ്രസ്തുത ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ വിജിലന്‍സിന് കൈമാറിയിരുന്നില്ല. കൃഷി വകുപ്പ് ഡയറകടര്‍ അശോക് കുമാര്‍ തെക്കനെ വിജിലന്‍സ് അന്വേഷണത്തിന് കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. അഴിമതി ആരോപണം നേരിടുന്ന വ്യക്തിയെ മാറ്റണമെന്ന നിര്‍ദേശം കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നു. ഡയറക്ടര്‍ മാറിയ സാഹചര്യത്തില്‍ അഡീഷണല്‍ ഡയറകടര്‍ക്കായിരിക്കും ഇനി കൃഷിവകുപ്പിന്റെ ചുമതല.
https://www.facebook.com/Malayalivartha





















