ഇരു കൈപ്പത്തികളും നഷ്ടമായ മനു ചിത്രകാരനായ ബിനോയിയുടെ തുന്നിച്ചേര്‍ത്ത കൈകളുമായി ബൈക്കോടിച്ചു തുടങ്ങി

2013 മേയില്‍ മലബാര്‍ എക്സ്പ്രസില്‍ മൂകാംബികയിലേക്കു പോവുകയായിരുന്ന തൊടുപുഴ തൊമ്മന്‍കുത്ത് സ്വദേശി തെങ്ങനാല്‍ മനു(29)വിനെ ട്രെയിനില്‍ വച്ച് ഒരു സംഘം അക്രമികള്‍ പുറത്തേക്കു വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കൈപ്പത്തികള്‍ രണ്ടും നഷ്ടപ്പെടുകയായിരുന്നു. മലബാര്‍ എക്സ്പ്രസിന്റെ അടിയില്‍പ്പെട്ട് ഇരു കൈപ്പത്തികളും മുറിഞ്ഞുപോയ മനുവിന്റെ കരങ്ങള്‍ വീണ്ടും ചലിച്ചു തുടങ്ങി എന്ന് മാത്രമല്ല ബൈക്കോടിക്കാനും സാധിക്കുന്നു.
2015ല്‍ അമൃത ആശുപത്രിയില്‍ നടന്ന ഇന്ത്യയിലെ ആദ്യത്തെ കൈപ്പത്തി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മനുവിന്റെ കരങ്ങള്‍ക്കു പുനര്‍ജീവന്‍ ലഭിക്കുകയായിരുന്നു. ബൈക്കപകടത്തില്‍ മരിച്ച ചിത്രകാരനായ വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പില്‍ ബിനോയി(26)യുടെ കൈകളാണ് മനുവില്‍ തുന്നിച്ചേര്‍ത്തത്. മനുവിന്റെയും ബിനോയിയുടെയും കൈകള്‍ക്ക് ഒരേ നിറവും ഒരേ വലുപ്പവും ആയിരുന്നു. രക്ത ഗ്രൂപ്പും ഒന്നായിരുന്നു.
കൈത്തണ്ടയുടെ മുകളിലായി ആറു സെന്റിമീറ്റര്‍ ഭാഗമാണു തുന്നിച്ചേര്‍ത്തത്. അമൃത ആശുപത്രിയില്‍ ട്രാന്‍സ്പ്ലാന്റ് അസിസ്റ്റന്റായി ജോലി നോക്കുന്ന മനുവിന് ഇപ്പോള്‍ ടുവീലറും ഫോര്‍ വീലര്‍ വാഹനങ്ങളും വളരെ സുഗമമായി ഓടിക്കാം
https://www.facebook.com/Malayalivartha