ബാര്‍ കോഴ കേസ് ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും, പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം നടത്താമെന്ന് വിജിലന്‍സ്

ബാര്‍ കോഴ കേസില്‍ വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ എതിര്‍വാദങ്ങള്‍ ഇന്ന് തുടങ്ങും. മാണിയെ കുറ്റവിമുക്തനാക്കിയ ആദ്യ റിപ്പോര്‍ട്ട് തള്ളിയ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം നടത്തേണ്ട കാര്യങ്ങള്‍ അക്കമിട്ട് പറഞ്ഞിരുന്നു. സാക്ഷികളുടെ മൊബൈല്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ബാറുടമകള്‍ കെ.എം മാണിയുടെ ഔദ്യോഗിക വസതിയിലും പാലയിലെ വീട്ടിലും പണം എത്തിച്ചുവെന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു.
റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുന്നുവെന്നും പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം നടത്താമെന്നുമാണ് വിജിലന്‍സ് നിലപാട്. യുഡി എഫ് സര്‍ക്കാരിന്റെ മദ്യ നയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമ ബിജു രമേശില്‍ നിന്ന് ഒരു കോടി രൂപ കെ എം മാണി കോഴവാങ്ങിയെന്ന ആരോപണമാണ് കേസിനാധാരം.കോഴ വാങ്ങിയതിന് തെളിവില്ലെന്നും സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍ ബിജു രമേശ് ആരോപണമുന്നയിച്ചുവെന്നുമായിരുന്നു വിജിലന്‍സിന്റെ തുടരന്വേഷ റിപ്പോര്‍ട്ട്. വിജിലന്‍സ് നിലപാടിനെതിരെ വി എസ് അടക്കം പന്ത്രണ്ടു ഹര്‍ജിക്കാരുടെ എതിര്‍വാദങ്ങള്‍ ഇന്നു കോടതി കേള്‍ക്കും.
കെ എം മാണിക്കെതിരെ തെളിവില്ലെന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഉറച്ചു നില്ക്കുകയാണെന്നും പരാതിക്കാര്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും അന്വേഷണം നടത്തുമെന്നും കഴി!ഞ്ഞ തവണ കേസ് പരിഗണിക്കവേ പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം കേസ് പരിഗണിച്ചപ്പോഴു തെളിവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു വിജിലന്‍സ്. പരാതിക്കാര്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമോയെന്നതും ഇതിനോട് കെ എം മാണി യുഡി എഫ് വിട്ടു നില്ക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണ്ണായകമാകും.
https://www.facebook.com/Malayalivartha