തിരുവനന്തപുരം മലയിന്‍കീഴില്‍ വീട്ടമ്മ തൂങ്ങി മരിച്ചു, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം മലയിന്‍കീഴില്‍ വീട്ടമ്മ തൂങ്ങി മരിച്ചു. ശാന്തമൂല സ്വദേശി ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് തൂങ്ങിമരിച്ചത്. മരണത്തില്‍ ദുരഹുതയുണ്ടെന്ന അശ്വതിയുടെ ബന്ധുക്കളുടെ പരാതിയില്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലയന്‍കീഴ് സ്വദേശിനിയായ അശ്വതിയെ തിങ്കളാഴ്ച്ച പുലര്‍ച്ചയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വതിയും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.ഞായറാഴ്ച്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കിട്ടു. അശ്വതി വാതില്‍ തുറക്കുന്നില്ലെന്ന് പുലര്‍ച്ചയോടെ ശ്രീജിത്ത് ബന്ധുക്കളേയും നാട്ടുകാരയും അറിയിച്ചു.ഇവര്‍ വന്ന് വാതില്‍ തുറന്നപ്പോള്‍ മൃതദേഹം നിലത്ത് കിടക്കുകയായിരുന്നു. അശ്വതിയുടെ കഴുത്തില്‍ ഷാള്‍ ഉണ്ടായിരുന്നു പക്ഷേ കൈതണ്ട മുറിഞ്ഞ് ചോരവാര്‍ന്നിരുന്നു. ഇതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കാന്‍ കാരണം.
പോസ്റ്റ്‌മോര്‍ട്ടതിന് ശേഷം മൃതദേഹം മെഡിക്കല്‍കോളെജ് അശൂപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് മൂന്ന് വര്‍ഷം മുന്‍പാണ് അശ്വതിയും ശ്രീജിത്തും വിവാഹിതരായത്.
https://www.facebook.com/Malayalivartha