മദ്യനയം വേണ്ടരീതിയില്‍ ഏറ്റില്ലെന്ന് രമേശ് ചെന്നിത്തല

ഐക്യജനാധിപത്യമുന്നണിയുടെ മദ്യനയം ഉദ്ദേശിച്ച രീതിയില്‍ ഏറ്റില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഇക്കാര്യത്തില്‍ പുനരാലോചന വേണോയെന്ന് പാര്‍ട്ടി ആലോചിക്കേണ്ട കാര്യമാണെന്നും മദ്യനയത്തെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും ഒരു വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ചെന്നിത്തല പറഞ്ഞു.
മദ്യനയത്തിന്റെ പ്രയോജനം പൂര്‍ണമായും ലഭിച്ചിട്ടില്ല. മദ്യത്തിന്റ ഉപഭോഗം കുറയ്ക്കാന്‍വേണ്ടിയാണ് നയം കൊണ്ടുവന്നതെങ്കിലും സമൂഹം എത്രത്തോളം അത് ഉള്‍ക്കൊണ്ടുവെന്നതില്‍ സംശയമുണ്ടെന്നും ചെന്നിത്തല പ്രസ്തുത അഭിമുഖത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha